കൈകാലുകള്‍ ബന്ധിച്ച് വേമ്പനാട്ടു കായല്‍ നീന്തിക്കടന്ന് 11കാരൻ
text_fieldsപെരുമ്പാവൂര്‍: അസാമാന്യമായ മനോധൈര്യവും കായികക്ഷമതയും പ്രകടിപ്പിച്ച് വേമ്പനാട്ടു കായല്‍ നീന്തിക്കടന്ന് 11 വയസുകാരന്‍ ചെമ്പിയാന്‍ റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കി. വെറും രണ്ട് മണിക്കൂര്‍ 50 മിനിറ്റ് കൊണ്ടാണ് ബാലന്‍ കായല്‍ നീന്തിക്കടന്നത്. കൈകളും കാലുകളും ബന്ധിച്ചുകൊണ്ടായിരുന്നു ഈ സാഹസിക നീന്തല്‍ എന്നത് നേട്ടത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു.
ശനിയാഴ്ച രാവിലെ 7.08ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കാരുത്തുകടവില്‍ നിന്ന് നീന്തല്‍ ആരംഭിച്ചു. പള്ളിപ്പുറം പഞ്ചായത്ത് അംഗം ഹരികുമാർ ഉദ്ഘാടനം ചെയ്തു. രാവിലെ 9.58ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചില്‍ നീന്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. പെരുമ്പാവൂര്‍ ഒന്നാംമൈല്‍ വിങ്സ് സ്വിമ്മിങ് അക്കാദമിയിലും കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബിലുമായിട്ടായിരുന്നു സാഹസിക നീന്തലിനുള്ള പരിശീലനം നടന്നത്.
യൂണിയന്‍ ബാങ്ക് പെരുമ്പാവൂര്‍ ശാഖ ചീഫ് മാനേജര്‍ തമിഴ്നാട് സ്വദേശി അരവിന്ദ് - ദിവ്യ ദമ്പതികളുടെ മകനാണ് ചെമ്പിയാന്‍. ആലുവ കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

