Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകബീർ കൊച്ചിയുടെ...

കബീർ കൊച്ചിയുടെ നേതൃത്വത്തിൽ സംസ്​കരിച്ചത്​ 106 മൃതദേഹങ്ങൾ

text_fields
bookmark_border
kabeer kochi
cancel

മട്ടാഞ്ചേരി: കേരളത്തിലെ ആദ്യ കോവിഡ് മരണം മുതൽ 106 പേരുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി മട്ടാഞ്ചേരി ചുള്ളിക്കൽ 14/ 1874 ൽ താമസിക്കുന്ന കബീർ കൊച്ചിയെന്ന സാമൂഹിക പ്രവർത്തകൻ. കൊച്ചിയിലെ കോവിഡ് കേസുകളിൽ ബന്ധുക്കളുടെ ആദ്യ വിളി വരുന്നത് ഐഡിയൽ റിലീഫ് വിംഗ് കേരള ഗ്രൂപ് ലീഡർ കൂടിയായ ഇദ്ദേഹത്തിനാകും. മരുന്നുകളും ഭക്ഷ്യക്കിറ്റുകളും എത്തിക്കാനും മുന്നിലുണ്ട്​. ഖബറടക്കുന്നതും ചിതയൊരുക്കുന്നതുമെല്ലാം കബീറി​െൻറ നേതൃത്വത്തിലാണ്​.

2020 മാർച്ചിൽ കേരളത്തിലെ ആദ്യ കോവിഡ് മരണം കൊച്ചിയിലായിരുന്നു. ഭീതിയോടെ പലരും അകന്നു നിന്നപ്പോൾ കബീറി​െൻറ നേതൃത്വത്തിലാണ് ഖബറടക്കം നടത്തിയത്. നിരവധി വീടുകൾ അണുമുക്തമാക്കാനും നേതൃത്വം നൽകി. കുടുംബങ്ങളെ കൗൺസിലിങിലൂടെ ഭീതി അകറ്റാനും യോഗാചാര്യനും അക്യുപഞ്ചർ വിദഗ്​ധനും, ന്യൂറോ തെറാപ്പിസ്​റ്റുമായ കബീറുണ്ട്​.

കവളപ്പാറയിലും പെട്ടിമുടിയിലും നടന്ന ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിന്​ ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസ ലഭിച്ചിട്ടുണ്ട്. ഭാര്യ ഷമീറയും മക്കളായ നൂറുൽ ഹിദായ, ദിയാ ഫാത്തിമ, അലി സമാൻ എന്നിവരും പ്രവർത്തനങ്ങൾക്ക്​ പിന്തുണയുമായുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadbody cremationKabir Kochi
News Summary - 106 bodies were cremated under the leadership of Kabir Kochi
Next Story