Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടൂറിസം സീസണിനെ...

ടൂറിസം സീസണിനെ വരവേൽക്കാൻ കൊച്ചി; സഞ്ചാരികളെ ഇതിലേ... ഇതിലേ...

text_fields
bookmark_border
ടൂറിസം സീസണിനെ വരവേൽക്കാൻ കൊച്ചി; സഞ്ചാരികളെ ഇതിലേ... ഇതിലേ...
cancel
camera_alt

ഫോർട്ട്​കൊച്ചി കടപ്പ​ുറത്തെ കാഴ്​ച

ഫോ​ർ​ട്ട്​​കൊ​ച്ചി: പൈ​തൃ​ക​ന​ഗ​രി​യാ​യ ഫോ​ർ​ട്ട്​​കൊ​ച്ചി പ്ര​തീ​ക്ഷ​യി​ലാ​ണ്. പു​തി​യ ടൂ​റി​സം സീ​സ​ണി​ൽ കോ​വി​ഡ്​ ദു​രി​ത​ത്തി​ലാ​ക്കി​യ മ​ഹാ​മാ​രി​യി​ൽ​നി​ന്നു​ള്ള ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പാ​ണ് വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ക​ട​ല വി​ൽ​പ​ന​ക്കാ​ർ മു​ത​ൽ ക​ര​കൗ​ശ​ല വി​ൽ​പ​ന​ക്കാ​ർ വ​രെ​യാ​യി ചെ​റു​തും വ​ലു​തു​മാ​യ ആ​യി​ര​ത്തി​ലേ​റെ ക​ച്ച​വ​ട​ക്കാ​രാ​ണ് മേ​ഖ​ല​യി​ൽ സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളും പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ളും ചീ​ന​വ​ല​യും ച​രി​ത്ര​തീ​ര​വും ആ​ർ​ട്ട് ഗാ​ല​റി​ക​ളും ജ​ല​യാ​ത്ര​യും തു​ട​ങ്ങി സ്മൃ​തി​കാ​ഴ്ച​യൊ​രു​ക്കു​ന്ന സം​സ്ഥാ​ന​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഫോ​ർ​ട്ട്​​കൊ​ച്ചി​യും മ​ട്ടാ​ഞ്ചേ​രി​യു​മ​ട​ങ്ങു​ന്ന കൊ​ച്ചി ടൂ​റി​സം കേ​ന്ദ്രം.

ഹോം​സ്​​റ്റേ​ക​ളും ഇ​ട​ത്ത​രം ഹോ​ട്ട​ലു​ക​ളും വ​ഴി​യോ​ര വി​പ​ണി​യു​മെ​ല്ലാം സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ത്ത്​ വ​രു​ക​യാ​ണ്. വ​ർ​ഷം മു​ഴു​വ​ൻ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന ടൂ​റി​സം കേ​ന്ദ്രം വി​ജ​ന​മാ​യ​തോ​ടെ അ​ന്നം​മു​ട്ടി​യ ആ​യി​ര​ങ്ങ​ൾ​ക്ക് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന്​ ന​ൽ​കു​ന്ന​ത് ഗു​ണ​ക​ര​മാ​കും.

പ്ര​തി​ദി​നം ശ​രാ​ശ​രി ആ​ഭ്യ​ന്ത​ര വി​ദേ​ശ സ​ഞ്ചാ​രി​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളെ​ത്തു​ന്ന കൊ​ച്ചി ലോ​ക്ഡൗ​ണും കോ​വി​ഡ്​ വ്യാ​പ​ന​നി​യ​ന്ത്ര​ണ​ങ്ങ​ളും ഭീ​തി​യു​ണ​ർ​ത്തി​യ ക​ട​മ്പ​ക​ൾ ക​ട​ന്ന് സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്.

വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ലും ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രി​ൽ​നി​ന്ന് താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളും വി​വ​ര ശേ​ഖ​ര​ണ​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ ഉ​ണ​ർ​വേ​കു​ന്നു​ണ്ട്.

Show Full Article
TAGS:kochi tourism travel 
Next Story