കൊച്ചി മെട്രോ സർവിസുകൾ വർധിപ്പിക്കും
text_fieldsകൊച്ചി: കഴിഞ്ഞ 15 ദിവസത്തിനിടെ യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ സർവിസ് വർധിപ്പിക്കാൻ തീരുമാനിച്ച് കൊച്ചി മെട്രോ. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ ഏഴുമുതൽ വൈകീട്ട് ഒമ്പതുവരെ ട്രെയിനുകൾ സർവിസ് നടത്തും.
രാവിലെയും വൈകീട്ടും തിരക്കേറിയ സമയങ്ങളിൽ 10 മിനിറ്റും മറ്റ് സമയങ്ങളിൽ 15 മിനിറ്റും ഇടവിട്ട് ട്രെയിനുകൾ സ്റ്റേഷനിലെത്തും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെ 30 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ സർവിസ് നടത്തും.
അതേസമയം, യു.പി.എസ്.സി എൻജിനീയറിങ് സർവിസ് പരീക്ഷ നടക്കുന്ന ഞായറാഴ്ച ട്രെയിൻ സർവിസ് രാവിലെ ഏഴിന് തുടങ്ങും. പരീക്ഷാകേന്ദ്രങ്ങളിൽ എത്താൻ രാവിലെ 10 വരെ 15 മിനിറ്റ് ഇടവേളകളിലും ശേഷം 30 മിനിറ്റ് ഇടവേളകളിലും സർവിസുകൾ ലഭ്യമാകും.

