Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോകസഞ്ചാരിയായി...

ലോകസഞ്ചാരിയായി കൊച്ചിയിലെ നായ്​; സന്ദർശിച്ചത്​ 30 രാജ്യം

text_fields
bookmark_border
dog
cancel
camera_alt

ലോ​ക​സ​ഞ്ചാ​ര​ത്തി​ൽ റെ​േക്കാ​ർ​ഡി​ട്ട കൊ​ച്ചി​യി​ലെ നാ​യ​ക്കു​ട്ടി​ക്കൊ​പ്പം ക്രി​സ്​​റ്റീ​ന​യും യു​ജി​നും

മ​ട്ടാ​ഞ്ചേ​രി: ഒ​രു​കാ​ല​ത്ത് കൊ​ച്ചി​യു​ടെ വ​ഴി​യോ​ര​ത്ത് ഭ​ക്ഷ​ണം കി​ട്ടാ​തെ അ​ല​ഞ്ഞ നാ​യ്​​ക്കു​ട്ടി ഇ​ന്ന് ലോ​ക​സ​ഞ്ചാ​രി. ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ൽ​നി​ന്ന് 2017ൽ ​ക​ട​ൽ ക​ട​ന്ന 'ച​പ്പാ​ത്തി' എ​ന്ന നാ​യ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ലോ​ക​സ​ഞ്ചാ​രം ന​ട​ത്തി​യ നാ​യ്​​ക്കു​ട്ടി​യെ​ന്ന റെ​ക്കോ​ഡു​മി​ട്ടു.

യു​െ​ക്ര​യ്​​ൻ സ്വ​ദേ​ശി​ക​ളാ​യ ക്രി​സ്​​റ്റീ​ന മ​സ​ലോ​വ-​യു​ജി​ൻ പെ​ദ്രോ​സ് ദ​മ്പ​തി​ക​ൾ​ക്കൊ​പ്പം ഏ​ഷ്യ, യൂ​റോ​പ് ഭൂ​ഖ​ണ്ഡ​ത്തി​ലെ 30 രാ​ജ്യ​വും 11 ക​ട​ലും താ​ണ്ടി 14 ദ്വീ​പും 116 ന​ഗ​ര​വും സ​ന്ദ​ർ​ശി​ച്ചു. 16 ത​രം വാ​ഹ​ന​ത്തി​ലൂ​ടെ 55,000 കി.​മീ​റ്റ​റാ​ണ്​ സ​ഞ്ച​രി​ച്ച​ത്. ഇ​ന്ത്യ ബു​ക്ക്​ ഓ​ഫ് റെ​ക്കാ​ഡ്സ്, നാ​ഷ​ന​ൽ ര​ജി​സ്​​റ്റ​ർ ഓ​ഫ് യു​െ​ക്ര​യ്​​ൻ തു​ട​ങ്ങി​യ ലോ​ക​ത്തി​ലെ വി​വി​ധ ​െറ​േ​ക്കാ​ഡാ​ണ് ഇൗ ​നാ​യ്​​ക്കു​ട്ടി നേ​ടി​യ​ത്. ഫോ​ർ​ട്ട്​​കൊ​ച്ചി കാ​ഴ്ച​ക​ൾ ക​ണ്ടു​ന​ട​ക്ക​വെ​യാ​ണ് ഒ​രു കു​പ്പ​ത്തൊ​ട്ടി​യി​ൽ കീ​റ​ത്തു​ണി​ക​ൾ​ക്കി​ട​യി​ൽ വി​ശ​ന്നു​വ​ല​ഞ്ഞ് അ​വ​ശ​നാ​യി കി​ട​ന്ന നാ​യ്​​ക്കു​ട്ടി​യെ യു​െ​ക്ര​യ്​​ൻ ദ​മ്പ​തി​ക​ൾ ക​ണ്ട​ത്. 2017 ഫെ​ബ്രു​വ​രി 17നാ​യി​രു​ന്നു സം​ഭ​വം. നാ​യു​ടെ ​ൈദ​ന്യാ​വ​സ്ഥ ഇ​രു​വ​െ​ര​യും വേ​ദ​നി​പ്പി​ച്ചു. ച​വ​റ്റു​കൊ​ട്ട​യി​ൽ​നി​ന്ന്​ നാ​യ്​​ക്കു​ട്ടി​യെ എ​ടു​ത്ത് സം​ര​ക്ഷ​ണം ന​ൽ​കി ര​ക്ഷി​ച്ചു.

ഇ​തി​നി​െ​ട ദ​മ്പ​തി​ക​ളും നാ​യ്​​ക്കു​ട്ടി​യു​മാ​യി പി​രി​യാ​നാ​വാ​ത്ത വ​ലി​യ ആ​ത്മ​ബ​ന്ധ​മാ​യി. ഇ​തോ​ടെ യാ​ത്ര​യി​ൽ കൂ​ടെ​കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ചു. പ്രാ​ദേ​ശി​ക നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​ത്യേ​കാ​നു​മ​തി നേ​ടി ട്രെ​യി​ൻ മാ​ർ​ഗം മും​ബൈ​യി​ലും അ​വി​ടെ​നി​ന്ന് വി​മാ​ന​യാ​ത്ര​യി​ലൂ​ടെ യു​െ​ക്ര​യ്​​നി​ലു​മെ​ത്തി.

കേ​ര​ള​ത്തി​ൽ ത​ങ്ങ​ൾ​ക്കി​ഷ്​​ട​പ്പെ​ട്ട ഭ​ക്ഷ​ണ​മാ​യ 'ച​പ്പാ​ത്തി' എ​ന്ന് ഇ​വ​ർ നാ​യ്​​ക്കു​ട്ടി​ക്ക് പേ​രു​മി​ട്ടു. തു​ട​ർ​ന്ന് ഇ​വ​ർ​ക്കൊ​പ്പം 'ച​പ്പാ​ത്തി' ലോ​ക​സ​ഞ്ചാ​രം തു​ട​ങ്ങി. ട്രാ​വ​ൽ ച​പ്പാ​ത്തി​യെ​ന്ന് പേ​രി​ട്ട ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് റെ​േ​ക്കാ​ഡ് ക​ര​സ്ഥ​മാ​ക്കി​യ വി​വ​രം യു​െ​ക്ര​യ്​​ൻ ദ​മ്പ​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog as world traveler
News Summary - Kochi dog as world traveler; Visited 30 countries
Next Story