Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴക്കമ്പലം-പട്ടിമറ്റം...

കിഴക്കമ്പലം-പട്ടിമറ്റം റോഡ്, മഴ പെയ്താൽ ചളി, വെയിലായാൽ പൊടി

text_fields
bookmark_border
കിഴക്കമ്പലം-പട്ടിമറ്റം റോഡ്, മഴ പെയ്താൽ ചളി, വെയിലായാൽ പൊടി
cancel
Listen to this Article

കി​ഴ​ക്ക​മ്പ​ലം: ര​ണ്ടു​ദി​വ​സം വെ​യി​ൽ ക​ണ്ട​തോ​ടെ കി​ഴ​ക്ക​മ്പ​ലം-​പ​ട്ടി​മ​റ്റം റോ​ഡി​ൽ പൊ​ടി​പൂ​രം. വ​ള​രെ നാ​ള​ത്തെ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ ഒ​രാ​ഴ്​​ച മു​മ്പ് റോ​ഡി​ലെ കു​ഴി​യ​ട​ക്കാ​ൻ മെ​റ്റ​ൽ ഇ​ട്ടെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സം വെ​യി​ൽ​വ​ന്ന​തോ​ടെ റോ​ഡി​ൽ പൊ​ടി​യുടെ പൂ​ര​മാ​ണ്. ഇ​തി​നു പു​റ​മെ മെ​റ്റ​ൽ ഇ​ള​കി റോ​ഡി​ലാ​കെ വ്യാ​പി​ച്ചു​. ഇ​ത് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്​ സൃ​ഷ്​​ടി​ക്കു​ന്ന​ത്.

മ​ഴ​യാ​യാ​ൽ ച​ളി​യും വെ​യി​ലാ​യാ​ൽ പൊ​ടി​യും മൂ​ലം വ​ലി​യ യാ​ത്ര ദു​രി​ത​മാ​ണ്​ അ​നു​ഭ​വി​ക്കു​ന്ന​ത്.

10 വ​ർ​ഷ​മാ​യി ഈ ​ദു​രി​തം പേ​റു​ക​യാ​ണെ​ന്ന് റോ​ഡി​ന് ചേ​ർ​ന്ന്​ താ​മ​സി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്. നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടും റോ​ഡ് നി​ർ​മാ​ണം പ്ര​ഹ​സ​ന​മാ​കു​ക​യാ​ണ്.

ര​ണ്ടു​ദി​വ​സ​മാ​യി മ​ഴ​ക്ക്​ ചെ​റി​യ ശ​മ​നം ഉ​ണ്ടാ​കു​ക​യും ചെ​യ്​​തെ​ങ്കി​ലും നി​ർ​മാ​ണം ഇ​ഴ​യു​ക​യാ​ണ്. കി​ഴ​ക്ക​മ്പ​ലം മു​ത​ൽ പ​ട്ടി​മ​റ്റം വ​രെ​യു​ള്ള റോ​ഡി​ന് 1.34 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ്​ ത​യാ​റാ​ക്കി​യ​ത്.

ഒ​രു മാ​സം മു​മ്പ് ടാ​ർ ചെ​യ്ത പ​ട്ടി​മ​റ്റം-​നെ​ല്ലാ​ട് റോ​ഡി​ൽ നെ​ല്ലാ​ട് ഭാ​ഗ​ത്ത് വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് ഈ ​റോ​ഡി​ന് 2.34 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഈ ​റോ​ഡി​ന്റെ പ​ല ഭാ​ഗ​ത്തും കു​ഴി രൂ​പ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നി​ട​യാ​ണ്​ കി​ഴ​ക്ക​മ്പ​ലം - പ​ട്ടി​മ​റ്റം റോ​ഡ് കൂ​ടി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇതോ​ടെ ര​ണ്ട് റോ​ഡും ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വകുപ്പ്​ കോ​ട​തി​ക്ക് ഉ​റ​പ്പ്​ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kizhakambalam- pattimattom road all in rubble
Next Story