Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെറ്റിയടി ഉൗർജിതമാക്കി...

പെറ്റിയടി ഉൗർജിതമാക്കി പൊലീസ്​; പിഴയടച്ച്​ വലഞ്ഞ്​ ജനം

text_fields
bookmark_border
പെറ്റിയടി ഉൗർജിതമാക്കി പൊലീസ്​; പിഴയടച്ച്​ വലഞ്ഞ്​ ജനം
cancel

മൂവാറ്റുപുഴ: 'ടാർഗറ്റ് തികക്കാൻ' പൊലീസ് തുനിഞ്ഞിറങ്ങിയതോടെ പിഴയടച്ച് വലഞ്ഞ് പൊതുജനം. പ്രതിഷേധം ഉയർന്നിട്ടും പെറ്റിയടിക്കൽ കൂടുതൽ ഊർജിതമാക്കുകയാണ്​.

ഹെൽമറ്റ് ​െവച്ചാലും മാസ്ക് ധരിച്ചാലും എന്തെങ്കിലുമൊക്കെ ഗതാഗതനിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി പെറ്റിയടിക്കുകയാണെന്നാണ്​ പരാതി. ഒരു ബൈക്കിൽ രണ്ടുപേർ യാത്ര ചെയ്താൽ ഒരേ കുടുംബത്തിലല്ലാത്തവരാണെങ്കിൽ പെറ്റിക്കേസെടുക്കാനാണ് നിർദേശം.

ഇത്തരം കേസുകളാണ് കൂടുതലായുള്ളത്. മാസ്ക് ധരിച്ചാലും ഹെൽമറ്റ് ധരിച്ചാലും ബൈക്കിലുള്ളത് ഒരേ കുടുംബത്തിലുള്ളവരല്ലെങ്കിൽ പെറ്റിക്കേസിനുള്ള പിഴ കൊടുത്തേ മതിയാകൂ. കോവിഡ് ദുരിതകാലത്ത് കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന നാട്ടുകാരിൽനിന്ന്​ പണം പിഴിയുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. പൊലീസുകാർക്ക്​ ടാർഗറ്റ്​ നൽകിയിരിക്കുന്നതിനാലാണ്​ ഇത്തരത്തിൽ വ്യാപകമായി പെറ്റിയടിക്കുന്നതെന്നും പരാതിയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policefine
News Summary - Kerala Police Fine
Next Story