അപകടക്കെണിയായി ഫാക്ട് മതിൽ; യാത്രികർ ഭീതിയിൽ
text_fieldsകരിമുകൾ - ചിത്രപ്പുഴ റോഡിൽ ഫാക്ട് മതിൽ ഇടിഞ്ഞ നിലയിൽ
അമ്പലമേട്: കരിമുകൾ ചിത്രപ്പുഴ റോഡിലും കരിമുകൾ ബ്രഹ്മപുരം റോഡിലുമായി നിൽക്കുന്ന ഫാകട് മതിൽ യാത്രക്കാർക്ക് ഭീഷണിയാകുന്നു. കരിമുകൾ മുതൽ കുഴിക്കാട് വരെ മൂന്ന് കിലോമീറ്ററിലധികം പ്രദേശങ്ങളിൽ റോഡിനോട് ചേർന്ന് മതിലാണ്. കരിമുകൾ മുതൽ ബ്രഹ്മപുരം വരുന്ന നാല് കിലോമീറ്ററോളം വരുന്ന പ്രദേശങ്ങളിലും മതിലാണ്. വളരെ പഴക്കം ചെന്ന ഈ മതിൽ ഏതുസമയത്തും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മതിലിന്റെ ചില ഭാഗങ്ങൾ ഇടിഞ്ഞിട്ടുണ്ട്. തുടർച്ചയായി മഴ പെയ്താൽ മറ്റ് ഭാഗങ്ങളും ഏത് സമയവും ഇടിയും. നൂറുകണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിനോട് ചേർന്നായതിനാൽ വൻ അപകടത്തിനും സാധ്യതയുണ്ട്. റോഡിൽ പല ഭാഗത്തും വെള്ളക്കെട്ട് ഉണ്ടാകുന്നതും മതിലിന്റെ തകർച്ചക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷകാലത്തും മതിലിന്റെ പല ഭാഗങ്ങളും ഇടിഞ്ഞിരുന്നു. ഇടിഞ്ഞ ഭാഗം മാത്രമാണ് പിന്നിട് കെട്ടുന്നത്. അതിനാൽ പിന്നീട് ഏത് സമയത്തും മറ്റ് ഭാഗങ്ങളും ഇടിയുന്നതിന് കാരണമാകും.
നിരവധി വളവുകൾ നിറഞ്ഞതാണ് ബ്രഹ്മപുരം റോഡ്. നിരന്തരം വാഹനാപകടങ്ങളും പതിവാണ്. ഒരു വർഷത്തിനുള്ളിൽ ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെ നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. ഈ റോഡിലും മഴ ശക്തമായതോടെ മതിലിന്റെ ചില ഭാഗങ്ങൾ ഇടിഞ്ഞ് കിടക്കുകയാണ്. കിലോമീറ്ററുകൾ വ്യാപിച്ച് കിടക്കുന്ന ഈ വലിയ മതിൽ പൊളിച്ച് പുതിയ മതിൽ നിർമിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രവുമല്ല ഇത് അതീവ സുരക്ഷ മേഖലയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

