കാഞ്ഞിരമറ്റം: ജന്‍മനാടിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിമരിച്ച ധീര ദേശാഭിമാനികളെ അപമാനിച്ച്, ഇന്ത്യന്‍ സ്വാതന്ത്രൃസമര ചരിത്രം വികലമാക്കി ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ കുടില നീക്കം അപലപനീയമാണെന്ന് കെ.എന്‍.എം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്‍റെ ഭാഗമായി 1921 ല്‍ നടന്ന മലബാര്‍ സമരവും അനുബന്ധമായുണ്ടായ വാഗണ്‍ ട്രാജഡിയും ചരിത്രത്തില്‍ നിന്നും വെട്ടിമാറ്റിയ നടപടി നീതീകരിക്കാനാവാത്തതാണ്.
കെ.എന്‍.എം. സീനിയര്‍ വൈസ് പ്രസിഡണ്ട് പി.പി.ഹസന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എം.ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ സലാം ഇസ്ലാഹി, കെ.എ.ഫക്രുദ്ദീന്‍ എന്നിവർ സംസാരിച്ചു.