ബഗ്ഗി കാർ നിർമിച്ച് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വിദ്യാർഥികൾ
text_fieldsകാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വി.എച്ച്.എസ്.എസ് വിദ്യാർഥികൾ നിർമിച്ച ബഗ്ഗി കാർ
കാഞ്ഞിരമറ്റം: ബഗ്ഗി കാർ നിർമിച്ച് വേറിട്ട കണ്ടുപിടിത്തവുമായി സെന്റ് ഇഗ്നേഷ്യസ് വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ. രണ്ടുവർഷം മുമ്പ് രൂപകല്പന ചെയ്ത ഓട്ടോമാറ്റിക് യൂറിനൽ ക്ലീനിങ് സിസ്റ്റം പദ്ധതി ജനശ്രദ്ധ നേടിയിരുന്നു. ഇതിൽനിന്ന് ആവേശം കൊണ്ടാണ് പുതിയ ആശയവുമായി വിദ്യാർഥികൾ അധ്യാപകരെ സമീപിച്ചത്. പ്രിൻസിപ്പൽ ഇ.പി. പ്രസീതയുടെ പിന്തുണ കൂടി ലഭിച്ചതോടെ പദ്ധതിയുമായി മുന്നോട്ടുപോകുകയായിരുന്നു.
ബഗ്ഗി കാർ നിർമ്മിക്കാൻ പഴയ കാറിന്റെ ഭാഗങ്ങൾ വാങ്ങി കൂട്ടിച്ചേർത്ത് ഉപയോഗയോഗ്യമാക്കി. തുടർന്ന് സീറ്റുകൾ ഘടിപ്പിച്ചു. ചുറ്റും സേഫ്റ്റിക്കായി പൈപ്പുകൾ കൊണ്ട് ഫ്രെയിം നിർമിച്ചു. വാഹനങ്ങളിൽ വിവിധ ഇന്ധനങ്ങൾ എനർജി എഫിഷ്യന്റായി ഉപയോഗിച്ച് പ്രകൃതി സൗഹൃദമാകുന്നതിന്റെ തുടക്കമാണെന്ന് കുട്ടികൾ അവകാശപ്പെടുന്നു. സോളാർ എനർജി ഉൾപ്പെടുത്തി പഴയ വാഹനങ്ങളുടെ മുകൾ ഭാഗം എടുത്തുമാറ്റി ഭാരം കുറച്ചു.
പകരം സോളാർ പാനലുകൾ സ്ഥാപിച്ച് ഉപയോഗിക്കാനുള്ള ശ്രങ്ങൾ നടന്നു വരുന്നതായി ഇതിനു നേതൃത്വം നൽകുന്ന മുഹമ്മദ് ഫാരിസ് പറഞ്ഞു. ഏകദേശം 50,000 രൂപ ചെലവായി. പണികൾക്കായി കൂട്ടുകാരായ ഹാഫിസ്, സുൽഫിക്കർ, മിഥിലാജ്, ബേസിൽ, ശ്രീഹരി എന്നിവരുടെ സഹായവും ലഭിച്ചു.
സുഹൃത്തായ ഗിരീഷ് വാഹനത്തിന്റെ ശബ്ദ സംവിധാനം തയാറാക്കുകയും മറ്റൊരു സുഹൃത്തായ ആദർശ് വാഹനത്തിന്റെ എൻജിൻ പണികൾ നടത്തുകയും ചെയ്തു.
വാഹനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഫീൽഡ് ടെക്നിഷ്യൻ എയർ കണ്ടിഷൻ വിഭാഗം അധ്യാപകരായ മാർക്ക് അന്തോണി, നോബി വർഗീസ്, ജെറി അഗസ്റ്റിൻ എന്നിവരുടെ പിന്തുണയും കൂടിയുണ്ട്. എസ്.പി.സി കമ്യൂണിറ്റി പൊലീസ് ഓഫിസർ നോബി വർഗീസ്, സ്കൂൾ മാനേജർ അഡ്വ. ജോർജ് വർഗീസ്, പി.ടി.എ പ്രസിഡന്റ് കെ.എ. റഫീഖ്, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ലീല ഗോപാലൻ, പഞ്ചായത്ത് മെംബർ ജിനോ ഡോണർ, പി.ടി.എ വൈസ് പ്രസിഡന്റ് റംലത്ത് നിയാസ്, അനുജ അനിൽ കുമാർ, മിനി ജോയ്, റജുല നവാസ്, കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

