പെരിയാറിന് കുറുകെ നീന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
text_fieldsകളമശ്ശേരി: പെരിയാറിൽ കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ അന്തർസംസ്ഥാന തൊഴിലാളിയായ യുവാവ് മുങ്ങി മരിച്ചു. ചെന്നൈ തിരുവട്ടിയൂർ ജോൺ രാജ് സ്ട്രീറ്റിൽ വെങ്കിടേശിെൻറ മകൻ പ്രകാശാണ് (26) മരിച്ചത്.
ഏലൂർ പാതാളം കൂട്ടുങ്ങൽ കടവിലാണ് അപകടം. രാവിലെ പതിനൊന്നരയോടെയാണ് അഞ്ചുപേരടങ്ങുന്ന സുഹൃത്തുക്കൾ കടവിൽ കുളിക്കാനിറങ്ങിയത്. അഞ്ചുപേരിൽ ഒരാൾക്ക് നീന്തൽ വശമില്ലാത്തതിനാൽ ഇയാൾ കരയിൽ നിൽക്കുകയും നാലുപേർ കുളിക്കുന്നതിനിടെ കടവിെൻറ എതിർദിശയിലേക്ക് നീന്തുകയുമായിരുന്നു. ഇതിനിടെ, പ്രകാശ് മുങ്ങിത്താഴ്ന്നു.
ഇത് ശ്രദ്ധയിൽപെട്ട കരയിൽനിന്ന സുഹൃത്ത് ഒച്ചവെച്ച് ആളെ കൂട്ടി. ഉടൻ ഏലൂർ അഗ്നിരക്ഷാസേന എത്തി മുങ്ങിയെടുെത്തങ്കിലും മരിച്ചിരുന്നു. ഫാക്ടിൽ താൽക്കാലിക ജോലിക്ക് എത്തിയതാണ് സംഘം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

