പാതാളം ഷട്ടർ തുറന്നാൽ പെരിയാറിൽ മാലിന്യം
text_fieldsപാതാളം റെഗുലേറ്റർ ബ്രിഡ്ജിലെ ഷട്ടറിലൂടെ കടന്ന് പോകുന്ന ചുവപ്പും വെളുപ്പും നിറത്തിലുള്ള മാലിന്യം
കളമശ്ശേരി: പാതാളം റെഗുലേറ്റർ ബ്രിഡ്ജ് ഷട്ടർ തുറക്കുന്ന സമയങ്ങളിൽ പെരിയാറിലൂടെ മാലിന്യം ഒഴുകുന്നത് പതിവാകുന്നു. പത്ത് ദിവസം മുമ്പ് കറുത്ത നിറത്തിലുള്ള മാലിന്യമാണ് ഒഴുകിയതെങ്കിൽ വ്യാഴാഴ്ച ഉച്ചക്ക് ചുവപ്പും വെള്ളയും നിറത്തിലുള്ള മാലിന്യമാണ് ഒഴുകിയത്. പുഴയുടെ എടയാർ വ്യവസായ മേഖല ഭാഗം വഴിവന്ന മാലിന്യമാണ് ഷട്ടറിലൂടെ ഒഴുകിയത്.
പതിവ് പോലെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുഴയിൽനിന്നും ജലത്തിന്റെ സാമ്പിൾ ശേഖരിച്ച് മടങ്ങി. പരിശോധനക്ക് ശേഷമെ മാലിന്യ ഉറവിടം പറയാനാകൂ എന്ന മറുപടിയും നൽകി. പെരിയാറിനെ സംരക്ഷിക്കാൻ പദ്ധതികൾ തയാറാക്കുമെന്ന് ഏലൂർ, എടയാർ തദ്ദേശ സ്ഥാപനങ്ങൾ പറയുന്നതല്ലാതെ മാലിന്യം ഒഴുക്കുന്നത് കണ്ടില്ലായെന്ന് നടിക്കുകയാണ് ഭരണകൂടങ്ങൾ.