Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കളമശ്ശേരിയിൽ നിർത്തിയ വാഹനത്തിന് കോന്നിയിൽ പിഴ
text_fieldsbookmark_border
Representative Image
കളമശ്ശേരി: എച്ച്.എം.ടി ജങ്ഷനിലെ ഓഫിസിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് കോന്നിയിൽ നിയമം ലംഘിച്ചതായി കാണിച്ച് ഉടമക്ക് പൊലീസ് നോട്ടീസ്. തൃക്കാക്കര സ്വദേശി എം.എൻ. മോഹനന്‍റെ ഇരുചക്രവാഹനത്തിനാണ് പിഴ ചുമത്തി നോട്ടീസ് അയച്ചത്. വെള്ളിയാഴ്ച രാവിലെ 9.53ന് നിയമലംഘനം നടത്തിയതായി നോട്ടീസിൽ പറയുന്നു.
എന്നാൽ, ഈ സമയം എച്ച്.എം.ടി ജങ്ഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. ഇതിന്‍റെ സി.സി ടി.വി ദൃശ്യം സമീപ സ്ഥാപനത്തിൽ പതിഞ്ഞിരിക്കുകയാണ്. 12.30 ഓടെയാണ് വാഹന ഉടമക്ക് പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശം എത്തുന്നത്. ഉടൻ കോന്നി പൊലീസുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയും വിവരം ധരിപ്പിക്കുകയും ചെയ്തു. പരിശോധിച്ച് തിരിച്ചുവിളിക്കാമെന്ന് സ്റ്റേഷൻ ഓഫിസർ മറുപടി നൽകി. എന്നാൽ, രാത്രി വൈകിയും മറുപടി ലഭിക്കാത്തതിൽ ആശങ്കയിലാണ് വാഹന ഉടമ.
Next Story

