Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
cancel

ക​ള​മ​ശ്ശേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജ്, ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​നി​ന്ന് എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി. ആ​ലു​വ, താ​യി​ക്കാ​ട്ടു​ക​ര, കു​ന്ന​ത്തേ​രി സ്വ​ദേ​ശി​ക​ളാ​യ ക​ട​വി​ൽ വീ​ട്ടി​ൽ, അ​ബു താ​ഹി​ർ, (26), ആ​റു​ക​ണ്ണി തൊ​ണ്ടി​പ്പ​റ​മ്പി​ൽ നാ​സി​ഫ് നാ​സ​ർ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 34 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു.

അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ മു​ത​ൽ കൊ​ച്ചി​യു​ടെ വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഡാ​ൻ​സാ​ഫും അ​ത​ത് സ്റ്റേ​ഷ​ൻ പൊ​ലീ​സും ര​ഹ​സ്യ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ ക​ള​മ​ശ്ശേ​രി പൊ​ലീ​സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഇ​ട​പ്പ​ള്ളി, ക​ള​മ​ശ്ശേ​രി, മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ങ്ങ​ളി​ലെ യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന മു​ഖ്യ​പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​യ​മ്പ​ത്തൂ​രി​ൽ പ​ഠി​ക്കു​ന്ന ഇ​വ​രു​ടെ സു​ഹൃ​ത്ത് ഇ​ട​നി​ല​ക്കാ​ര​നാ​യി നി​ന്നാ​ണ് പ്ര​തി​ക​ൾ​ക്ക് വാ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​ത്.

ല​ഹ​രി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ‘അ​റ​യ്​​ക്ക​ൽ അ​ബു’ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ബു താ​ഹി​റി​നെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി റി​മാ​ൻ​ഡ്​​ ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി.​ക​മീ​ഷ​ണ​ർ, കെ.​എ. അ​ബ്ദു​ൽ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​മ​ശ്ശേ​രി ഇ​ൻ​സ്പെ​ക്ട​ർ, വി​പി​ൻ​ദാ​സ് അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedM.D.M.A
Next Story