Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightനിരോധിത ലഹരി...

നിരോധിത ലഹരി വസ്തുവുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
നിരോധിത ലഹരി വസ്തുവുമായി മൂന്നുപേർ പിടിയിൽ
cancel

ക​ള​മ​ശ്ശേ​രി: നി​രോ​ധി​ത ല​ഹ​രി പ​ദാ​ര്‍ഥ​മാ​യ മെ​ത്താം​ഫി​റ്റാ​മി​ന്‍ കൈ​വ​ശം വെ​ച്ച ര​ണ്ട് യു​വ​തി​ക​ള്‍ ഉ​ള്‍പ്പെ​ടെ മൂ​ന്നു​പേ​രെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ലു​വ മു​പ്പ​ത്ത​ടം ത​ണ്ടി​രി​ക്ക​ല്‍ വീ​ട്ടി​ല്‍ ടി.​എ. ഷെ​മീ​ര്‍ (44), മ​ല​പ്പു​റം സ്വ​ദേ​ശി​നി​ക​ളാ​യ വാ​ണി​യ​മ്പ​ലം വ​ണ്ടൂ​ര്‍ ത​യ്യ​ല്‍പ​റ​മ്പി​ല്‍ ടി.​എ​സ്. ശ​ര​ണ്യ (23), കോ​ട്ട​ക്ക​ല്‍ സൂ​ഫി ബ​സാ​ര്‍ ക​രു​ത്തോ​മാ​ട്ടി​ല്‍ വീ​ട്ടി​ല്‍ സ​ഫീ​ല ന​സ്റി​ന്‍ (26) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് അ​റ​സ്റ്റ്. വ​ട്ടേ​ക്കു​ന്നം മു​ട്ടാ​ര്‍ ഭാ​ഗ​ത്തെ സൗ​പ​ര്‍ണി​ക അ​പ്പാ​ര്‍ട്മെ​ന്‍റി​ൽ മ​യ​ക്കു​മ​രു​ന്ന്​ വി​ല്‍പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ക​ള​മ​ശ്ശേ​രി പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. 1.18 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​ന്‍ ആ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​ള​മ​ശ്ശേ​രി പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ വി​ബി​ന്‍ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​ധീ​ര്‍, ജോ​സ​ഫ്, എ.​എ​സ്.​ഐ ദി​ലീ​പ്, എ​സ്.​സി.​പി.​ഒ ശ്രീ​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ ഷി​ബു, ശ​ര​ത്, ഗീ​തു എ​ന്നി​വ​രു​ള്‍പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മയക്കുമരുന്നുമായി അസം സ്വദേശി പിടിയിൽ



ആ​ലു​വ: ന​ഗ​ര​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ൽ. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​സ്റ്റാ​ൻ​ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ക്സൈ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ഗോ​ൺ ച​നാ​ഖോ​ലി അ​ബ്ദു​ൽ ഹു​സൈ​ൻ (29) പി​ടി​യി​ലാ​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മേ​ൽ​പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. വി​പ​ണി​യി​ൽ ഒ​രു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 14.340 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​റും ഇ​യാ​ളി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ആ​ലു​വ, എ​റ​ണാ​കു​ളം ന​ഗ​ര​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്. ആ​ലു​വ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ എ​സ്. സു​രേ​ഷ്​ കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​ടി. ശ്രീ​ജി​ത്, സി.​എ​സ്. വി​ഷ്ണു​നാ​യ​ർ, ഫെ​ബി​ൻ എ​ൽ​ദോ​സ്, എം.​എ​സ്. ജി​ത്ത്, നി​ജ ജോ​യി, സി.​ടി. പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugskalamassery
News Summary - Three youths arrested with banned drugs
Next Story