Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightവാടകവീട്ടിൽ മോഷണം:...

വാടകവീട്ടിൽ മോഷണം: മൂന്നു​ പേർ പിടിയിൽ

text_fields
bookmark_border
theft
cancel

ക​ള​മ​ശേ​രി: വാ​ട​ക​വീ​ട്ടി​ൽ നി​ന്ന് ലാ​പ്‌​ടോ​പ്പ്, ഐ​പാ​ഡ്, പ​ഴ്‌​സ് എ​ന്നി​വ മോ​ഷ്ടി​ച്ച പ്ര​തി​ക​ളെ ക​ള​മ​ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ത​മ്മ​നം കോ​ന്ന​ക്ക​ൽ​വീ​ട്ടി​ൽ അ​ഭി​ജി​ത് ബാ​ബു (27), തൃ​ക്കാ​ക്ക​ര ബ്ലാ​വ​ത് വീ​ട്ടി​ൽ ബി.​എം. ഫാ​സി​ൽ (26), പ​ത്ത​നം​തി​ട്ട ചി​റ്റാ​ർ നീ​ലി​പി​ലാ​വ് അ​നി​ല ഭ​വ​നി​ൽ എ. ​അ​ജ​യ് (27) എ​ന്നി​വ​രാ​ണ് പി​ടി​ലാ​യ​ത്.

ക​ള​മ​ശ്ശേ​രി ക​രി​പ്പാ​യി റോ​ഡി​ന​ടു​ത്ത് ക​ണ്ണൂ​ർ സ്വ​ദേ​ശി​യും കൂ​ട്ടു​കാ​ര​നും താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ന​വം​ബ​ർ 27നാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ട് ബൈ​ക്കു​ക​ളി​ലെ​ത്തി​യ മൂ​വ​ർ സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി. തൃ​ക്കാ​ക്ക​ര ഭാ​ഗ​ത്ത് നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് വീ​ടു​ക​ൾ ക​ണ്ടു​വെ​ച്ച ശേ​ഷം പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsErnakulam News
News Summary - Theft in a rented house- Three people arrested
Next Story