Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightവടിവാളുമായി ബാറില്‍...

വടിവാളുമായി ബാറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
വടിവാളുമായി ബാറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ
cancel

ക​ള​മ​ശ്ശേ​രി: വ​ടി​വാ​ളു​മാ​യി ബാ​റി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ്​ പി​ടി​കൂ​ടി. ക​ള​മ​ശ്ശേ​രി, പ​ള്ളി​ലാം​ക​ര സ്വ​ദേ​ശി​ക​ളാ​യ ജോ​ബി​ന്‍ ജോ​യ് (29 ), പ്ര​ദീ​പ് (38) എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ സൗ​ത്ത് ക​ള​മ​ശ്ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റി​ലെ പാ​ര്‍ക്കി​ങ് ഏ​രി​യ​യി​ലാ​ണ്​ സം​ഭ​വം.

മ​ദ്യ​പി​ച്ചെ​ത്തി​യ ജോ​ബി​നും പ്ര​ദീ​പും പാ​ര്‍ക്കി​ങ് ഏ​രി​യ​യി​ല്‍വെ​ച്ച് പു​റ​ത്തു​നി​ന്ന്​ വ​ന്ന​വ​രു​മാ​യി ബ​ഹ​ളം​വെ​ച്ചു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ ഇ​വ​രോ​ട് ഇ​റ​ങ്ങി​പ്പോ​കു​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ക്കു​നേ​രെ ജോ​ബി​ന്‍ വ​ടി​വാ​ള്‍ വീ​ശി.

ബാ​റി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രും ഇ​ട​പെ​ട്ട​തോ​ടെ ഇ​രു​വ​രും അ​വി​ടെ കൂ​ടി​നി​ന്ന​വ​രെ​യും ബാ​റി​ലെ ജീ​വ​ന​ക്കാ​രെ​യും മ​ര്‍ദി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ്​ പ​രാ​തി. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സി​നു​നേ​രെ​യും ഇ​വ​ർ വ​ടി​വാ​ള്‍ വീ​ശി. ഇ​രു​വ​രെ​യും പൊ​ലീ​സ്​ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

എ​ച്ച്.​എം.​ടി കോ​ള​നി നി​വാ​സി​യാ​യ ജോ​ബി​ന്‍ സം​ഭ​വ​ദി​വ​സം വൈ​കീ​ട്ട് കോ​ള​നി ഭാ​ഗ​ത്തു​വെ​ച്ച് വ​ടി​വാ​ള്‍ വീ​ശു​ക​യും പ​ട്ടി​ക​ജാ​തി​യി​ല്‍പ്പെ​ട്ട യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​യാ​ള്‍ അ​വി​ടെ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞു. തു​ട​ര്‍ന്നാ​ണ് ബാ​റി​ല്‍ നി​ന്നും അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

ആ​യു​ധം കൈ​വ​ശം​വെ​ച്ച​തി​നും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​തി​ല്‍പ്പെ​ട്ട യു​വ​തി​യെ ആ​ക്ര​മി​ച്ച​തി​നു​മാ​യി ര​ണ്ട് കേ​സു​ക​ള്‍ ഇ​യാ​ള്‍ക്കെ​തി​രെ​യെ​ടു​ത്തു.

ക​ള​മ​ശ്ശേ​രി പൊ​ലീ​സ്, ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ. ജോ​സ​ഫ്, എ.​എ​സ്.​ഐ സു​നി​ല്‍കു​മാ​ര്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ ന​ജീ​ബ്, അ​ജ്മ​ല്‍, സി.​പി.​ഒ വി​നീ​ഷ് എ​ന്നി​വ​ര്‍ ഉ​ള്‍പ്പെ​ട്ട പൊ​ലീ​സ്​ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youthsbararrestedterror atmospherebatons
News Summary - The youths who created a terror atmosphere in the bar with batons were arrested
Next Story