Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightകളമശ്ശേരി മെഡിക്കൽ...

കളമശ്ശേരി മെഡിക്കൽ കോളജിൽനിന്ന്​ വയറുകള്‍ മോഷ്ടിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
കളമശ്ശേരി മെഡിക്കൽ കോളജിൽനിന്ന്​ വയറുകള്‍ മോഷ്ടിച്ചയാൾ അറസ്റ്റിൽ
cancel
camera_alt

പ​രി​ക്ഷി​ത

ബാ​രി​ക്

ക​ള​മ​ശ്ശേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ​നി​ന്ന് ഇ​ല​ക്ട്രി​ക് വ​യ​റു​ക​ള്‍ മോ​ഷ്ടി​ച്ച അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഒ​ഡി​ഷ സ്വ​ദേ​ശി രാ​ജ്ന​ഗ​റി​ൽ പ​രി​ക്ഷി​ത ബാ​രി​ക്കി​നെ​യാ​ണ്​ (43) അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​കീ​ട്ട് ജോ​ലി​ക്കാ​ര്‍ പോ​യ സ​മ​യം വ​ര്‍ക്ക് സൈ​റ്റി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ക​ണ്ട​തി​നെ തു​ട​ര്‍ന്ന് ക​മ്പ​നി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍ന്ന് ഇ​യാ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ര​യി​ല്‍ ഇ​ല​ക്ട്രി​ക് വ​യ​റു​ക​ള്‍ ചു​റ്റി​വെ​ച്ചി​രി​ക്കു​ന്ന​താ​യി കാ​ണു​ന്ന​ത്. പൊ​ലീ​സി​ന് കൈ​മാ​റി​യ ഇ​യാ​ളെ ക​രാ​റു​കാ​ര​ന്റ പ​രാ​തി​യി​ല്‍ മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. ക​ള​മ​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ന്‍ ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സു​ധീ​ര്‍, സീ​നി​യ​ർ സി.​പി.​ഒ ഇ​സ്ഹാ​ക് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മു​മ്പും പ്ര​തി ഇ​വി​ടെ​നി​ന്ന്​ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചു. പ്ര​തി താ​മ​സി​ച്ചി​രു​ന്ന എ​ച്ച്.​എം.​ടി കോ​ള​നി​യി​ലു​ള്ള വാ​ട​ക​വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​യ​റു​ക​ളും മ​റ്റും പൊ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalamassery Medical Collegearrestedstole wires
News Summary - The man who stole wires from Kalamassery Medical College was arrested
Next Story