കളമശ്ശേരി: ഒറ്റ പ്രസവത്തിൽ ഒന്നിച്ച് പിറന്നുവീണ മൂന്ന് സഹോദരിമാർ പത്താംക്ലാസ് വിജയത്തിലും ഒരുമിച്ച് നേട്ടം വരിച്ചു. ഏലൂർ വടക്കുംഭാഗം ആലിങ്ങൽ ജങ്ഷനിൽ അലിയ വീട്ടിൽ അലിയുടെയും തസ്നിമിെൻറയും മക്കളായ ഹിബ, ഹന, ഹയ സഹോദരിമാരാണ് നേട്ടംവരിച്ചത്.
ഏലൂർ സെൻറ് ആൻസ് പബ്ലിക് സ്കൂളിൽനിന്ന് പത്താംക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിലാണ് സഹോദരിമാർ ഉയർന്ന വിജയം നേടിയത്. ഹിബ 96 ശതമാനത്തോടെയും ഹന 95 ശതമാനത്തോടെയും ഫുൾ എ വണും ഹിബ 89 ശതമാനത്തോടെ മൂന്ന് എ വണും രണ്ട് എ എന്നിങ്ങനെയാണ് മാർക്ക് നേടിയത്. അതേ സ്കൂളിൽതന്നെ തുടർന്ന് പഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.