സോളാർ ബാറ്ററി മോഷ്ടിച്ച സംഘം അറസ്റ്റിൽ
text_fieldsകളമശ്ശേരി: നഗരസഭ സ്ഥാപിച്ച സോളാർ ലൈറ്റിെൻറ ബാറ്ററികൾ മോഷ്ടിച്ച നാലുപേർ അറസ്റ്റിൽ. കളമശ്ശേരി തോഷിബ ജങ്ഷനിൽ താമസിക്കുന്ന െഷഫീഖ് (30), പെരിങ്ങാല പിണർമുണ്ടയിൽ താമസിക്കുന്ന ആഷിക്ക് (29), കളമശ്ശേരി പള്ളിലാംകര സ്വദേശി വാഹിദ് (55), കരിമുഗൾ നായർകോളനി സ്വദേശി ശ്യാംകുമാർ (34) എന്നിവരാണ് ചേരാനല്ലൂർ പൊലീസിെൻറ പിടിയിലായത്.
ആഗസ്റ്റ് 29ന് അർധരാത്രിയാണ് ഇടപ്പള്ളി കുന്നുംപുറം മുട്ടാർ പുഴയുടെ തീരത്ത് സ്ഥാപിച്ച സോളാർ ലൈറ്റിെൻറ ആറ് ബാറ്ററികൾ മോഷ്ടിച്ചത്. നഗരസഭ കൗൺസിലർ കെ.യു. സിയാദിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചേരാനല്ലൂർ ഇൻസ്പെക്ടർ കെ.ജി. വിപിൻകുമാർ, എസ്.ഐ കെ.എം. സന്തോഷ് മോൻ, എ.എസ്.ഐമാരായ ബിനു, ഷിബു ജോർജ്, സി.പി.ഒമാരായ റെജിമോൻ, അനീഷ്, ശ്രീരാജ്, നിഷാർ ബാബു, ലിജോ, ശെൽവരാജ് എന്നിവരുൾപ്പെട്ട അന്വേഷണസംഘമാണ് പിടികൂടിയത്.

