മഴയിൽ തണൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsകളമശ്ശേരി ടി.വി.എസ് ജങ്ഷന് സമീപം റോഡരികിൽ നിന്ന മരം റോഡിന് കുറുകെ വീണത്
അഗ്നി രക്ഷാ സേന മുറിച്ചുമാറ്റുന്നു
കളമശ്ശേരി: കനത്ത മഴയിൽ ദേശീയ പാതയോരത്ത് നിന്ന തണൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാത ടി.വി.എസ് ജങ്ഷന് സമീപം റോഡരികിൽ നിന്ന മരമാണ് റോഡിന് കുറുകെ വീണ് ഗതാഗത തടസ്സം നേരിട്ടത്. രാവിലെ എട്ട് മണിയോടെയാണ് മരം വീണത്. അതോടെ ദേശീയപാതയിൽനിന്നും എച്ച്.എം.ടി ജങ്ഷനിലേക്കും തിരിച്ചും വാഹന ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷ സേന കനത്ത മഴക്കിടെ ഒരു മണിക്കൂറിനകം മുറിച്ചു മാറ്റിയതോടെ ഗതാഗതം സാധാരണ നിലയിലായി. ഏറെ തിരക്കേറിയ റോഡിൽ രണ്ട്ദിവസമായി മരം അപകടാവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. രാവിലെ തിരക്ക് കുറഞ്ഞ സമയത്തായിരുന്നതിനാൽ മറ്റപകടങ്ങൾ ഒഴിവായി.

