വിദ്യാർഥിനികളുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു
text_fieldsഅഭിനന്ദ്, ആരവ് അദ്വൈ
കളമശ്ശേരി: സീനിയർ വിദ്യാർഥിനികളുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ജൂനിയർ വിദ്യാർഥികളെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികളായ മലപ്പുറം, ചേലാമ്പറ, അഭിനന്ദ് (18), കറുകുറ്റി സ്വദേശി ആരവ് അദ്വൈത് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓണാഘോഷ പരിപാടിക്ക് എടുത്ത ഫോട്ടോകളാണ് മോർഫ് ചെയ്യാൻ ഉപയോഗിച്ചത്.
പ്രതികളുടെ ഫോണുകൾ, ലാപ്ടോപ്പ് എന്നിവ പിടിച്ചെടുത്തു. പൊലീസ് ഇൻസ്പെക്ടർ ടി. ദിലീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ സർവകലാശാല മൂന്ന് വിദ്യാർഥികളെ സസ്പെന്റ് ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

