മീഡിയനിലെ കടലാസ് മുൾച്ചെടികൾ; വാഹനങ്ങൾക്കും യാത്രികർക്കും ഭീഷണിയാകുന്നു
text_fieldsദേശീയപാതയിൽ മീഡിയനിൽ ഭീഷണിയായി നിൽക്കുന്ന മുൾച്ചെടികൾ
കളമശ്ശേരി: ദേശീയപാതയിൽ മീഡിയനിൽ വെച്ചുപിടിപ്പിച്ചിരിക്കുന്ന കടലാസ് മുൾചെടികൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. മെട്രോ നിർമാണത്തിൽ തൂണുകൾക്കിടയിൽ മീഡിയനിൽ വെച്ചുപിടിപ്പിച്ചിരിക്കുന്ന ചെടികളാണ് ഭീഷണി ഉയർത്തുന്നത്. കളമശ്ശേരി മുതൽ ഇടപ്പള്ളി വരെയാണ് റോഡിന് മധ്യത്തിലായി ചെടികൾ വെച്ചു പിടിപ്പിച്ചിരിക്കുന്നത്.
എന്നാൽ ഇവ വളർന്ന് റോഡിലേക്ക് നീണ്ടുനിൽക്കുകയാണ്. ചെടികളിലെ മുള്ളുകൾ ഇരുചക്രവാഹന യാത്രക്കാർക്കാണ് ഏറെ ഉപദ്രവം. ശരീരത്തിൽ മുട്ടുമ്പോൾ നിയന്ത്രണം വിടുന്ന അവസ്ഥയിലാണ് വളർന്ന് നിൽക്കുന്നത്. കൂടാതെ ചേർന്ന് പോകുന്ന കാറുകളിൽ പോറൽ വീണ് വരകൾ വീഴുന്ന അവസ്ഥയും ഉണ്ട്. കാഴ്ചക്ക് ഭംഗിയാണെങ്കിലും ഇത്തരം ഇടങ്ങളിൽ അനുയോജ്യമാണോയെന്ന ആലോചനയില്ലാതെയാണ് അധികൃതർ വെച്ചുപിടിപ്പിച്ചത്. കൂടാതെ സമയാസമയങ്ങളിൽ പരിപാലന പ്രവർത്തനങ്ങളും ഉണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

