Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രണ്ട് സെന്റ് ലഭ്യമാക്കിയാൽ എല്ലാ വാർഡിലും ഓപൺ ജിം -മന്ത്രി പി. രാജീവ്
text_fieldsbookmark_border
കളമശ്ശേരി: രണ്ട് സെന്റ് സ്ഥലം ലഭ്യമാക്കുന്ന മുറക്ക് മണ്ഡലത്തിലെ എല്ലാ വാർഡിലും പൊതുജനങ്ങൾക്കായി ഓപൺ ജിം സ്ഥാപിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
കുറ്റിക്കാട്ടുകരയിൽ വെൽനസ് സെന്റർ, വടക്കുംഭാഗത്ത് ഓപൺ ജിം, ചിൽഡ്രൻസ് പാർക്ക് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അധ്യക്ഷത വഹിച്ചു. ടി.സി.സി എം.ഡി കെ. ഹരികുമാർ, വൈസ് ചെയർപേഴ്സൻ ലീല ബാബു, സെക്രട്ടറി പി.ബി. കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.
വെൽനസ് സെന്റർ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രവർത്തനം.
Next Story

