Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെട്രോയുടെ സൈക്കിൾ സ്റ്റാൻഡ് കാൽനടക്ക് തടസ്സമാകുന്നെന്ന്
text_fieldsbookmark_border
കളമശ്ശേരി: മെട്രോ യാത്രയുടെ ഭാഗമായി സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കാൻ നടപ്പാക്കുന്ന സൈക്കിൾ ഷെയറിങ് പദ്ധതിയുടെ കളമശ്ശേരിയിലെ സൈക്കിൾ സ്റ്റാൻഡ് കാൽനടക്ക് തടസ്സമാകുന്നു.
മെട്രോ നിർമാണത്തോടൊപ്പം റോഡരികിലെ നടപ്പാതകൾ ടൈൽ വിരിച്ച് മോടി കൂട്ടിയിരുന്നു. ഈ പാതക്ക് മധ്യത്തിലായാണ് സ്റ്റാൻഡ് സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ ദേശീയപാതയിലൂടെയുള്ള യാത്ര ദുരിതമായതിനാൽ ഈ നടപ്പാതയെയാണ് കാൽനടക്കാർ ആശ്രയിക്കുന്നത്.
പദ്ധതി പൂർണമാകുമ്പോൾ സൈക്കിൾ എണ്ണം വർധിക്കും. അതോടെ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് കാൽനടക്കാർ ചൂണ്ടിക്കാണിക്കുന്നു.
Next Story

