Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightടാങ്കർ ലോറികളുടെ...

ടാങ്കർ ലോറികളുടെ പാർക്കിങ്​ ഗ്രൗണ്ടായി മെഡിക്കൽ കോളജ് റോഡ്​

text_fields
bookmark_border
ടാങ്കർ ലോറികളുടെ പാർക്കിങ്​ ഗ്രൗണ്ടായി മെഡിക്കൽ കോളജ് റോഡ്​
cancel
camera_alt

​െമഡിക്കൽ കോളജ്-മണലിമുക്ക് റോഡിന് ഇരുവശത്തും പാർക്ക് ചെയ്ത ടാങ്കർ ലോറികൾ

കളമശ്ശേരി: കിൻഫ്രയിലെത്തുന്ന കൂറ്റൻ ടാങ്കർ ലോറികൾ റോഡിന്​ ഇരുവശത്തും അനധികൃതമായി പാർക്ക് ചെയ്യുന്നത് അപകടഭീഷണി ഉയർത്തുന്നു. മെഡിക്കൽ കോളജ്-മണലിമുക്ക് വൈറ്റ് ടോപ് റോഡിൽ പാർക്ക് ചെയ്യുന്ന ടാങ്കറുകളാണ് ഭീഷണി ഉയർത്തുന്നത്. കോവിഡ് ചികിത്സകേന്ദ്രംകൂടിയായ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസ് അടക്കം കിഴക്കൻ മേഖലയിൽനിന്ന്​ എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡിലാണ് ടാങ്കർ ലോറികളുടെ പാർക്കിങ്. വീതി കുറഞ്ഞ റോഡി​െൻറ ഇരുവശത്തും ടാങ്കർ ലോറികൾ പാർക്ക് ചെയ്യുന്നതിനാൽ മറ്റ് വാഹനങ്ങൾ കടന്ന് പോകുന്നത് വളരെ പ്രയാസപ്പെട്ടാണ്.

കിൻഫ്ര പദ്ധതി പ്രദേശത്ത്​ പ്രവർത്തിക്കുന്ന ടാങ്കർ ലോറി പാർക്കിങ് കേന്ദ്രത്തിൽ വാഹനങ്ങൾ നിറയുന്നതോടെ റോഡിൽ പാർക്ക് ചെയ്യുകയാണ്. കൂടാതെ, പാർക്കിങ് ഏരിയയിൽ കയറിയിറങ്ങുന്ന ലോറികളുടെ ടയറുകളിൽ പറ്റിപ്പിടിക്കുന്ന ചളി റോഡിൽ വീണും അപകടം ഉണ്ടാക്കുന്നു.

മഴയിൽ ചളി റോഡിൽ കെട്ടിക്കിടന്ന് ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. പലവട്ടം പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായി​െല്ലന്ന്​ ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanker lorry
News Summary - Medical College Road as a parking ground for tanker lorries
Next Story