Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightപ്ര​വ​ച​നാ​തീ​തം...

പ്ര​വ​ച​നാ​തീ​തം ക​ള​മ​ശ്ശേ​രി​യു​ടെ മ​ന​സ്സ്​

text_fields
bookmark_border
tea shop owner azees and lottery seller sreedharan
cancel
camera_alt

നോ​ർ​ത്ത് ക​ള​മ​ശ്ശേ​രി ച​ർ​ച്ച് റോ​ഡി​ലെ ചാ​യ​ക്ക​ട​ക്കാ​ര​ൻ അ​സീ​സും ക​ള​മ​ശ്ശേ​രി​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​ൻ ശ്രീ​ധ​ര​നും

രാ​ഷ്​​ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി പ്ര​ചാ​ര​ണ​വി​ഷ​യ​ങ്ങ​ൾ​ക്ക് പ​ഞ്ഞ​മി​ല്ല. എ​ൽ.​ഡി.​എ​ഫിെൻറ ഗ്ലാ​മ​ർ സ്ഥാ​നാ​ർ​ഥി പി. ​രാ​ജീ​വും വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞി​​െൻറ മ​ക​ൻ വി.​ഇ. അ​ബ്​​ദു​ൽ ഗ​ഫൂ​റും നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന മ​ണ്ഡ​ലം ആ​ർ​ക്കൊപ്പമെന്ന​ത്​
പ്ര​വ​ച​നാ​തീ​തം. സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ളും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​മ​ല്ല, ജീ​വ​ൽ​പ്ര​ശ്ന​ങ്ങ​ൾ​ത​ന്നെ​യാ​ണ് വോ​ട്ട​ർ​മാ​രു​ടെ മ​ന​സ്സി​ൽ.

ആ​ര്​ അ​ണ​ക്കും ഇ​ന്ധ​ന​ത്തി​ലെ എ​രി​തീ?

''വെറും 120രൂപക്കുവരെ വാടക ഓടിയ ദിവസങ്ങളുണ്ട്, ഡീസൽ അടിച്ച് കൈയിൽ കിട്ടുന്നതുകൊണ്ട് ജീവിതം മുന്നോട്ടുപോകുന്നില്ല'' സൗത്ത് കളമശ്ശേരിയിലെ മുനിസിപ്പൽ ഓട്ടോ സ്​റ്റാൻഡിൽ എത്തിയപ്പോൾ തൊഴിലാളികളുടെ പരിദേവനം. തെരഞ്ഞെടുപ്പിൽ ഇതൊന്നും രാഷ്്ട്രീയവിഷയമാക്കാൻ ആർക്കും താൽപര്യമില്ലല്ലോ. അല്ലെങ്കിലും ഇനി സമരം ചെയ്തിട്ട് എന്തു കാര്യം.

ആ ഒരുദിവസത്തെ കൂലി പോകുന്നത് മിച്ചം -തൊഴിലാളികളായ ദാവൂദിെൻറയും നിസാറിെൻറയും മറുപടി. ലോക്ഡൗണിന് പിറകെ കുത്തനെ ഉയർന്ന ജീവിത​െച്ചലവ് മുട്ടാതെ തിങ്ങിയും ഞെരുങ്ങിയും ജീവിതം തള്ളിനീക്കുന്ന നിരാശയുണ്ട് ഇവിടെ എല്ലാവരു​െടയും വാക്കുകളിൽ. സ്കൂൾ, കോളജുകൾ തുറക്കാത്തതോടെ ഓട്ടം നന്നേ കുറവാണെന്ന് ദാവൂദ് പറയുന്നു.

സ്വകാര്യ ഓഫിസുകളും വീട്ടിലിരുത്തി ജോലി തുടരുന്നതോടെ ഓട്ടം നേർപകുതി‍യാണ്. അതിനിടെയാണ് ഇന്ധനവില അടിക്കടി ഉയരുന്നത്. ഓട്ടോകൂലി കൂട്ടി ചോദിക്കാനാവില്ലലോ. ചിലർ അറിഞ്ഞും കണ്ടും അൽപം കൂട്ടിത്തരും.

നന്നായി ഭരിച്ചിട്ടുണ്ട്, സാധാരണക്കാർക്ക് ഗുണം കിട്ടി, തുടർഭരണം കിട്ടുമെന്നാണ് തോന്നുന്നത് തങ്ങൾക്ക് പ്രത്യേകിച്ച് രാഷ്്ട്രീയമൊന്നുമില്ലെന്ന് പറഞ്ഞ് ഓട്ടോ തൊഴിലാളികൾ അടുത്ത ഓട്ടത്തിനായി കാത്തുകിടന്നു.

'തു​ട​ർ​ഭ​ര​ണ സാ​ധ്യ​ത ത​ള്ളാനാവില്ല'

നോ​ർ​ത്ത് കളമശ്ശേരി ചർച്ച് റോഡിനടുത്തെ അസീസ്ക്കയുടെ ചായക്കടയിൽ ചൂടുകടിക്കും ആവിപറക്കുന്ന ചായക്കുമൊപ്പം രാഷ്്ട്രീയം ഇഴകീറുകയാണ്.

തെരഞ്ഞെടുപ്പല്ലേ, എങ്ങനെയാണ് ​െട്രൻഡ്?, ''ഇബ്രാഹീംകുഞ്ഞിന്‍റെ മകനല്ലേ, നല്ല പ്രാദേശിക പിന്തുണയുണ്ട്'' അസീസ്ക്കയുടെ മറുപടി. രാജീവും മോശക്കാരനല്ല. പക്ഷേ, ഇബ്രാഹീംകുഞ്ഞിന് ഒരുപരിചയപ്പെടുത്തൽ വേണ്ട, അതുപോലെ മകനും.

പാലവും അഴിമതിയുമൊക്കെ ചർച്ചയാകില്ലേ? ആകും, പക്ഷേ അതി​െനക്കാൾ ഗുരുതരമാണ് വർഗീയത. ഉദയംപേരൂരുകാരൻ സണ്ണിച്ചേട്ടൻ ഗൗരവം വിടാതെ പറഞ്ഞു. കോൺഗ്രസിൽനിന്ന് ഇക്കുറി സവർണ വോട്ടുകളെല്ലാം ചോർന്നുപോലും. അത്രക്കുമുണ്ട് ബി.ജെ.പിയുടെ വളർച്ച. ശക്തമായൊരു നേതൃത്വത്തിന്‍റെ കുറവുണ്ട് കോൺഗ്രസിന്-സണ്ണി പറഞ്ഞു നിർത്തി.

''എല്ലാം നന്നായി ചെയ്തു, പ്രായമായവർക്കെല്ലാം പെൻഷൻ കൃത്യമായി കിട്ടിത്തുടങ്ങി, പത്രങ്ങളും ചാനലുകളുമെല്ലാം പറയുന്നപോലെ ഒരു തുടർഭരണ സാധ്യത തള്ളിക്കളയാനാവില്ല''- എൻ.എ.ഡി റോഡിലെ താമസക്കാരനായ അസീസ് പറയുന്നു.

1500 അ​ത്ര മോ​ശം സം​ഖ്യ​യ​ല്ലാ...

''500രൂ​പ​യാ​യി​രു​ന്നു പണ്ട് പെൻഷൻ, ഇന്നത് 1500ആയി, അത് വീട്ടിൽ രണ്ടാളുകൾക്ക് മുടക്കമില്ലാതെ കിട്ടുന്നത് ചെറിയ കാര്യമല്ലല്ലോ''. ഇതുപറയുന്ന കളമശ്ശേരിയിലെ മെഡിക്കൽ കോളജിന് മുന്നിലെ ലോട്ടറി വിൽപനക്കാരനായ ശ്രീധരന് പ്രത്യേകിച്ച് രാഷ്്ട്രീയമൊന്നുമില്ല. 75കാരനായ ശ്രീധരൻ രാവിലെ വീട്ടിൽനിന്നിറങ്ങും.

ലോട്ടറി വാങ്ങും, മെഡിക്കൽ കോളജിന് സമീപത്തെ റോഡരികിലെ തട്ടിൽവെച്ച് വിൽപന നടത്തും. പണ്ടത്തെ​പോലെ വലിയ കച്ചവടമൊന്നുമില്ല. ഭാഗ്യം പരീക്ഷിക്കാൻ ആളുകളുടെ കൈയിൽ ഇപ്പോൾ അത്ര പണമൊന്നും ഇല്ലല്ലോ.

മണ്ഡലത്തിലെ രാഷ്​ട്രീയപോരിനെക്കുറിച്ചൊന്നും ശ്രീധരന് അറിയില്ല. സ്ഥാനാർഥികളിൽ അറിയാവുന്നത് ഇബ്രാഹീംകുഞ്ഞിെൻറ മകനെയാണ്. പ്രളയത്തിലും ലോക്ഡൗണിലുമെല്ലാം കിറ്റ് കിട്ടിയത് വലിയ ആശ്വാസമായിട്ടുണ്ട്, അതൊക്കെ വോട്ടാകാമെന്നാണ് ശ്രീധരന്‍റെ പക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalamasseryassembly election 2021
News Summary - kalamassery's mind is Un predictable
Next Story