ജില്ലയിൽ വന്നത് 7,410 കോടിയുടെ വ്യവസായ നിക്ഷേപം -മന്ത്രി
text_fieldsപത്തടിപ്പാലം റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച നിക്ഷേപ സംഗമം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കളമശ്ശേരി: മൂന്ന് വർഷം കൊണ്ട് ജില്ലയുടെ വ്യവസായ മേഖലയിൽ 7,410 കോടിയുടെ നിക്ഷേപം സമാഹരിക്കാൻ കഴിഞ്ഞെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം സംഘടിപ്പിച്ച നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.386 ഇടത്തരം, വൻകിട സംരംഭങ്ങൾ ആരംഭിക്കാനുള്ള നടപടികളാണ് ജില്ലാ വ്യവസായ കേന്ദ്രം സ്വീകരിച്ചത്. ഇതിൽ 135 എണ്ണം പ്രവർത്തനം തുടങ്ങി.
ഇതിലൂടെ 63,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി. 15 വർഷത്തിനുള്ളിൽ കേരളം പ്രധാന നിക്ഷേപ കേന്ദ്രമായി മാറുമെന്ന് മന്ത്രി പറഞ്ഞു.സംഗമത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുത്തു. ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് ടോം തോമസ്, ലീഡ് ബാങ്ക് മാനേജർ സി. അഭിലാഷ്, ഡി.ഐ.സി മാനേജർ കെ. സിൻസി മോൾ ആന്റണി എന്നിവരും നൂറോളം സംരംഭകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

