Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightഗതാഗതതടസ്സം...

ഗതാഗതതടസ്സം സൃഷ്ടിച്ച്​ ദീർഘദൂര സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്

text_fields
bookmark_border
ഗതാഗതതടസ്സം സൃഷ്ടിച്ച്​ ദീർഘദൂര സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്
cancel
camera_alt

ദേ​ശീ​യ പാ​ത​യി​ൽ നോ​ർ​ത്ത് ക​ള​മ​ശ്ശേ​രി ഭാ​ഗ​ത്ത് മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്ന് പോ​കാ​നാ​കാ​തെ നി​ർത്തി​യി​ടു​ന്ന ദീ​ർ​ഘ​ദൂ​ര സ്വ​കാ​ര്യ ബ​സു​ക​ൾ

ക​ള​മ​ശ്ശേ​രി: സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര സ്വ​കാ​ര്യ ബ​സു​ക​ൾ ആ​ളെ ക​യ​റ്റാ​ൻ നി​ര​നി​ര​യാ​യി നി​ർ​ത്തി​യി​ടു​ന്ന​ത് മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്നു. ദേ​ശീ​യ​പാ​ത നോ​ർ​ത്ത് ക​ള​മ​ശ്ശേ​രി​യി​ൽ ആ​ലു​വ ഭാ​ഗ​ത്തേ​ക്കു​ള്ള സി​ഗ്ന​ലി​ന്​ സ​മീ​പ​ത്താ​ണ് ത​ട​സ്സം സൃ​ഷ്ടി​ച്ചു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ടെ നി​ര. വൈ​കീ​ട്ടോ​ടെ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ എ​ത്തു​ന്ന ബ​സു​ക​ൾ രാ​ത്രി പ​തി​നൊ​ന്ന്​ വ​രെ തു​ട​രും. ഇ​തി​ൽ ചി​ല സ​മ​യ​ങ്ങ​ളി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ ഒ​രു സ​മ​യ​ത്ത് സ്ഥ​ല​ത്തെ​ത്തും. ഇ​ത് മൂ​ന്നും നാ​ലും വ​രെ​യാ​കും. ഈ ​സ​മ​യം ബ​സ്റ്റോ​പ്പി​ന് സ​മീ​പ​ത്താ​യ​തി​നാ​ൽ മ​റ്റു സ്വ​കാ​ര്യ ബ​സു​ക​ളും കെ.​എ​സ്.​ആ​ർ.​ടി.​സി ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ അ​ട​ക്കം യാ​ത്ര​ക്കാ​ർ​ക്കാ​യി അ​വി​ടെ​യെ​ത്തും. അ​തോ​ടെ പാ​ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​കും. നി​ർ​ത്തി​യി​ടു​ന്ന ബ​സു​ക​ളി​ൽ ത​ട്ടി​യു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​ട​യാ​യി​ട്ടു​ണ്ട്. സ​മീ​പ​ത്തെ പ​മ്പി​ൽ ഇ​ന്ധ​നം നി​റ​ക്കാ​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും പു​റ​ത്തേ​ക്കെ​ടു​ക്കാ​നാ​കാ​തെ ത​ട​സ്സ​വും സൃ​ഷ്ടി​ക്കും. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ മു​ന്നോ​ട്ട് നീ​ക്കി നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റി​യാ​ൽ ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​കും. ട്രാ​ഫി​ക് പൊ​ലീ​സ് ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic blockIllegal ParkingEranamkulam work
News Summary - Illegal parking
Next Story