ഹൈഡ്രോപോണിക് ട്രേ വികസിപ്പിച്ചു
text_fieldsകിൻഫ്ര ഹൈടെക് പാർക്കിലെ മേക്കർ വില്ലേജും കൊച്ചി
ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചേർന്ന് വികസിപ്പിച്ച ഹൈഡ്രോപോണിക് ട്രേ
കളമശ്ശേരി: നഗരങ്ങളിലെ കൃഷിക്ക് അനുയോജ്യമായ ‘മോഡുലാർ ഹൈഡ്രോപോണിക് ട്രേ’ കിൻഫ്ര ഹൈടെക് പാർക്കിലെ മേക്കർ വില്ലേജും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചേർന്ന് വികസിപ്പിച്ചു.
സർവകലാശാലയിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവി ഡോ. സന്തോഷ് കുമാറും എക്സ്ബോസോൺ സി.ഇ.ഒ പി. പ്രദീപ് കുമാറും ചേർന്നാണ് നിർമിച്ചത്. ഓരോ ട്രേയിലും ഒമ്പത് ചെടിവരെ വളർത്താനാവും. പൂർണമായും സ്വയം പ്രവർത്തിക്കുന്ന ന്യൂട്രിയന്റ് റിസർവോയർ വഴി പുറം ടാങ്കുകളോ സങ്കീർണമായ പൈപ്പിങ് സംവിധാനങ്ങളോ ഇല്ലാതെയും തുടർച്ചയായ പോഷകപ്രവാഹം നിലനിർത്താനാകുകയും ചെയ്യുന്നു. ഇത് വീടുകൾക്കും നഗര കൃഷിയിടങ്ങൾക്കും ചെറിയ തോതിലുള്ള നിയന്ത്രിത പരിസ്ഥിതികൾക്കും അനുയോജ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

