സ്വർണക്കവർച്ചക്ക് ശ്രമം; സഹോദരങ്ങൾ പിടിയിൽ
text_fieldsമാത്യു, തോമസ്
കളമശ്ശേരി: ജ്വല്ലറി ഉടമയുടെ മുഖത്ത് പെപ്പർ സ്പ്രേയടിച്ചു സ്വർണം കവർച്ചക്ക് ശ്രമിച്ച സഹോദരങ്ങളായ പ്രതികൾ പൊലീസ് പിടിയിൽ. മലപ്പുറം എടക്കര സ്വദേശികളായ മാത്യു (27), തോമസ് (30) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച 12.30 ഓടെ ഇടപ്പള്ളിടോളിൽ സാറാ ഗോൾഡ് ആൻഡ് ഡയമണ്ട്സിലാണ് കവർച്ച. മോട്ടോർ സൈക്കിളിൽ എത്തിയ പ്രതികളിൽ ഒരാൾ പുറമെ കാത്തു നിന്ന് ഒന്നാം പ്രതിയായ തോമസ്സ് അകത്ത് കയറി ഉടമയായ ബിന്ദു മോളുടെ കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് ഡിസ് പ്ലേ ചെയ്തിരുന്ന 8000 രൂപ വിലവരുന്ന ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ രണ്ട് മാലകൾ കവർന്ന് പുറത്ത് കാത്ത് നിന്ന മാത്യുവിനൊപ്പം ബൈക്കിൽ കയറി ഓടിച്ചുപോയി.
ജൂവലറി ഉടമയുടെ കരച്ചിൽ കേട്ട് ഓടി കൂടിയ നാട്ടുകാർ പിന്തുടർന്ന സമയം ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ തട്ടി അപകടത്തിൽപ്പെടുകയും ഇതിനിടെ നാട്ടുകാർ തോമസിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കവർച്ചക്ക് സഹായിക്കാനായി കൂടെ ഉണ്ടായിരുന്നത് സഹോദരനാണെന്ന് മനസ്സിലാക്കിയ പൊലീസ് മാത്യുവിനെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ മാത്യു താൻ ഉണ്ടായിരുന്നില്ലെന്നാണ് ആദ്യം പറഞ്ഞ്. തുടർന്ന് ഇയാൾ മതിൽ ചാടിഓടി പോകുന്നതും ഹെൽമെറ്റ് ഉപേക്ഷിച്ച് നടന്നു പോകുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് സഹോദരങ്ങളായ ഇരുവരുമാണെന്ന് മനസ്സിലാക്കിയത്.
ത്തൻകുരിശ് ഭാഗത്ത് നിന്നും സ്കൂട്ടർ മോഷണം നടത്തിയാണ് ജൂവലറി കവർച്ച നടത്തിയത്. മോഷ്ടിച്ചതിന് പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിൽ വേറെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ പിടിച്ചുപറി, ലഹരി മരുന്ന് കേസുകളും ഉള്ളതായി പൊലീസ് പറഞ്ഞു. ജോലി അന്വേഷിച്ച് എറണാകുളത്ത് എത്തിയ ഇരുവരും ഇടപ്പള്ളി ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

