Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightവൈറൽ പാട്ടുകാരി ശാന്ത...

വൈറൽ പാട്ടുകാരി ശാന്ത ബാബു സിനിമയിലും

text_fields
bookmark_border
singer
cancel
camera_alt

ശാന്ത ബാബു പാട്ട് റെ​ക്കോഡിങ്​ വേളയില്‍

കാ​ല​ടി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​യ ശാ​ന്ത ബാ​ബു പി​ന്ന​ണി ഗാ​യി​ക​യും അ​ഭി​നേ​ത്രി​യു​മാ​യി. ഡി​സം​ബ​ര്‍ 27ന് ​എ​റ​ണാ​കു​ള​ത്തെ സ്​​റ്റു​ഡി​യോ​യി​ലാ​ണ് ഗാ​ന​ത്തി​െൻറ റെ​ക്കോ​ഡി​ങ്​ ന​ട​ന്ന​ത്. ക​ണ്ണാ​ടി എ​ന്ന സി​നി​മ​ക്കു​വേ​ണ്ടി​യാ​ണ് റെ​ക്കോ​ഡി​ങ്​ ന​ട​ന്ന​ത്.

മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട എ​ഴു​തി സ​തീ​ഷ്, ദേ​വ​ന്‍ എ​ന്നി​വ​ര്‍ സം​ഗീ​തം ന​ല്‍കി​യ പാ​ട്ടാ​ണ് ശാ​ന്ത ബാ​ബു ആ​ല​പി​ച്ച​ത്. ഇ​തേ സി​നി​മ​യി​ല്‍ താ​ന്‍ പാ​ടി​യ പാ​ട്ടി​െൻറ ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ക്കാ​നും അ​വ​സ​രം ല​ഭി​ച്ചു. മ​ല​യാ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍ഡി​ല്‍ എ​ത്താ​പ്പി​ള്ളി വീ​ട്ടി​ല്‍ ശാ​ന്ത ബാ​ബു​വി​ന് സം​ഗീ​തം ജീ​വ​നാ​യി​രു​ന്നു.

മ​ണി അ​യ്യ​മ്പു​ഴ എ​ന്ന സാ​ഹി​ത്യ​കാ​ര​ന്‍ ശാ​ന്ത​യ​ു​ടെ പാ​ട്ടു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്​​റ്റ്​ ചെ​യ്​​ത​തോ​ടെ​യാ​ണ്​ വൈ​റ​ലാ​യ​ത്. ത​െൻറ ഭാ​ഗം അ​ഭി​ന​യി​ച്ച് ഉ​പ​ജീ​വ​ന​ത്തി​ന്​ വീ​ണ്ടും ഫാ​ക്ട​റി ജോ​ലി തു​ട​രു​ക​യാ​ണ് ശാ​ന്ത. ഭ​ര്‍ത്താ​വ് ബാ​ബു​വി​ന്​ കൃ​ഷി​പ്പ​ണി​യാ​ണ്. മ​ക്ക​ള്‍: ശ്രു​തി, ശ്രീ​ക്കു​ട്ട​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singermovie newsviral
News Summary - Viral singer In the movie Santa Babu too
Next Story