ടിപ്പര്‍ലോറി കയറി; ഭിന്നശേഷിക്കാരെൻറ കാല് അറ്റു
text_fieldsകാലടി മറ്റൂരില്‍ ടിപ്പര്‍ ലോറിയിടിച്ച മുച്ചക്രവാഹനം
കാലടി: മറ്റൂരില്‍ ടിപ്പര്‍ ലോറി മുച്ചക്ര വാഹനത്തിലിടിച്ച് റോഡില്‍ വീണ ഭിന്നശേഷിക്കാരെൻറ കാല് അറ്റു. പൊതിയക്കര സ്വദേശി വാളാഞ്ചേരി വീട്ടില്‍ ബേബിക്കാണ് (59) ദാരുണ ദുരന്തം നേരിട്ടത്. വ്യാഴാഴ്ച വൈകീട്ട് നാലിന് എം.സി റോഡില്‍ കാലടി ഫാര്‍മേഴ്സ് ബാങ്കിന് മുന്നിലായിരുന്നു അപകടം. ബേബിയുടെ ഒരു കാലിന് ചെറുപ്പത്തിൽ പോളിയോ വന്ന് സ്വാധീനം നഷ്ടപ്പെട്ടിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍നിന്ന് തെറിച്ച് റോഡില്‍ വീണ ബേബിയുടെ കാലിൽ ലോറിയുടെ ടയര്‍ കയറുകയായിരുന്നു.
വലതുകാല്‍ മുട്ടിനുതാഴെ അരഞ്ഞുപോയി. ഉടൻ നാട്ടുകാരും പൊലീസും ചേര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്ക് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊതിയക്കരക്കടുത്ത് പെട്ടിക്കട നടത്തുകയാണ് ബേബി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

