Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightമമ്മൂട്ടിക്ക്...

മമ്മൂട്ടിക്ക് അധ്യാപികയുടെ പിറന്നാള്‍ ആശംസ; മറുപടിയായി വിദ്യാര്‍ഥിനിക്ക്​ സ്മാര്‍ട്ട് ഫോണ്‍

text_fields
bookmark_border
മമ്മൂട്ടിക്ക് അധ്യാപികയുടെ പിറന്നാള്‍ ആശംസ; മറുപടിയായി വിദ്യാര്‍ഥിനിക്ക്​ സ്മാര്‍ട്ട് ഫോണ്‍
cancel
camera_alt

ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ത്തി​ച്ചു ന​ൽ​കി​യ സ്മാ​ർ​ട്ട് ഫോ​ൺ മ​ഞ്ഞ​പ്ര സെൻറ്​ മേ​രീ​സ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ദേ​വി​ക​യ്ക്കു പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു വ​ർ​ക്കി കൈ​മാ​റു​ന്നു. അ​ധ്യാ​പി​ക ഡോ. ​ടി.​എ​ൽ. ഫി​ലോ​മി​ന സ​മീ​പം

കാ​ല​ടി: ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ എ​ഴു​പ​താം പി​റ​ന്നാ​ളി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന അ​ധ്യാ​പി​ക​ക്ക് സ്​​നേ​േ​ഹാ​പ​ഹാ​ര​മാ​യി മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കി മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ.

മ​ഞ്ഞ​പ്ര സെൻറ്​ മേ​രീ​സ് എ​ൽ.​പി സ്കൂ​ളി​ലെ സം​സ്കൃ​തം അ​ധ്യാ​പി​ക ഡോ. ​ടി.​എ​ൽ. ഫി​ലോ​മി​ന​യാ​ണ് ആ​ശം​സ​ക്കൊ​പ്പം സ്മാ​ർ​ട്ട് ഫോ​ൺ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ ദേ​വി​ക​ക്ക്​ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും അ​നു​ബ​ന്ധ ആ​വ​ശ്യ​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി നി​ർ​വ​ഹി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച​ത്.

ഫാ. ​തോ​മ​സ് കു​ര്യ​ൻ വ​ഴി​യാ​ണ്​ ദേ​വി​ക​ക്ക്​ ഫോ​ൺ എ​ത്തി​ച്ചു ന​ൽ​കി​യ​ത്. പ​ഠ​ന​ത്തി​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്കെ​ത്താ​നു​ള്ള മ​മ്മൂ​ട്ടി​യു​ടെ വി​ജ​യാ​ശം​സ​യും ഫോ​ണി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു വ​ർ​ക്കി​യും അ​ധ്യാ​പി​ക ഡോ. ​ടി.​എ​ൽ. ഫി​ലോ​മി​ന​യും ചേ​ർ​ന്നു ദേ​വി​ക​ക്ക്​ ഫോ​ൺ കൈ​മാ​റി.

Show Full Article
TAGS:mammootty@70 ST.MARY'S LPS MANJAPRA 
News Summary - Teacher wishes Mammootty a happy birthday; Smartphone for student in response
Next Story