കൃഷിക്കായി നൂതന ഉപകരണം വികസിപ്പിച്ച് വിദ്യാർഥികൾ
text_fieldsകാലടി: മനുഷ്യരുടെ സഹായമില്ലാതെ ഓട്ടോമാറ്റിക്കായി കൃഷിക്ക് വെള്ളമൊഴിക്കാനും വളമിടാനും കഴിയുന്ന നൂതന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കാലടി ആദിശങ്കര എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗം മൂന്നാം വർഷ വിദ്യാർഥികൾ. വെർട്ടിക്കൽ ഫാമിങ് യൂനിറ്റാണ് വികസിപ്പിച്ചെടുത്തത്. ചെറിയ വിസ്തീർണമുള്ള സ്ഥലത്ത് ഇത് ഉപയോഗിച്ച് വൻതോതിൽ കൃഷി ചെയ്യാം. ഒരു ഫാമിങ് യൂനിറ്റിൽ വിവിധ കൃഷികൾ നടത്താമെന്നത് ഇതിെൻറ പ്രത്യേകതയാണ്.
ദേശീയ തലത്തിൽ ഐഡിയ ലാബ് സംഘടിപ്പിച്ച ഹാക്കത്തണിൽ വെർട്ടിക്കൽ ഫാമിങ് യൂനിറ്റുമായി കേരളത്തിൽനിന്ന് പങ്കെടുത്ത ഏക ടീമാണ് ആദിശങ്കര.
വിദ്യാർഥികളായ പി.എം. ഗൗതം, പ്രണവ് നായർ, ജെറിൻ ജോമി, കെ.വി. സാൻജോ, മുഹമ്മദ് സലിജ്, വി. സരദ്, ജിഷ്ണു കൃഷ്ണ, ജിസോ കെ. ജോസ്, ഇലക്ട്രിക്കൽ വിദ്യാർഥിനികളായ ബി.വി. ഖദീജ, സൻജന ജോസ് എന്നിവർ ചേർന്നാണ് യൂനിറ്റ് വികസിപ്പിച്ചെടുത്തത്. മെന്‍റർമാരായ ഡോ. കെ.കെ. എൽദോസ്, വകുപ്പ് മേധാവി കെ.ടി. സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.