Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_right'നന്മകള്‍ക്കെന്ത്...

'നന്മകള്‍ക്കെന്ത് സുഗന്ധം' പദ്ധതി: പണം കണ്ടെത്താൻ സോഡക്കുപ്പി വില്‍പന

text_fields
bookmark_border
നന്മകള്‍ക്കെന്ത് സുഗന്ധം പദ്ധതി: പണം കണ്ടെത്താൻ സോഡക്കുപ്പി വില്‍പന
cancel
camera_alt

ക​ട​യി​ല്‍ വി​ല്‍പ​ന​ക്ക്​ നി​ര​ത്തി​യ പ​ഴ​യ ഗോ​ലി സോ​ഡ​ക്കു​പ്പി​ക​ളു​മാ​യി വാ​വ​ച്ച​ന്‍

കാലടി: സോഡക്കുപ്പികള്‍ വില്‍പന നടത്തി 'നന്മകള്‍ക്കെന്ത് സുഗന്ധം' പദ്ധതി നടപ്പാക്കുന്നു. പിരാരൂര്‍ സ്വദേശിയായ താടിക്കാരന്‍ വീട്ടില്‍ വാവച്ചനാണ് തന്റെ മനസ്സില്‍ തോന്നിയ ആശയം പ്രാവര്‍ത്തികമാക്കുന്നത്. കോവിഡ് കാലത്ത് പദ്ധതിപ്രകാരം മാസ്‌കും സാനിറ്റൈസറും സൗജന്യമായി വിതരണംചെയ്തു. ഇപ്പോഴും ആവശ്യക്കാര്‍ക്ക് മാസ്‌ക് സൗജന്യമായി നൽകുന്നുണ്ട്.

മറ്റൂര്‍-എയര്‍പോര്‍ട്ട് റോഡില്‍ പിരാരൂരില്‍ പലചരക്ക് കട നടത്തുകയാണ് വാവച്ചന്‍. പഴയ ഗോലി സോഡകള്‍ വില്‍പന നടത്തിയിരുന്നു. ഉപയോഗം കഴിയുമ്പോള്‍ ഈ സോഡക്കുപ്പികള്‍ ശേഖരിച്ചുവെക്കും. പലരും ഇത്തരം കുപ്പികള്‍ ആവശ്യപ്പെട്ട് കടയില്‍ വരാറുണ്ടെന്ന് വാവച്ചന്‍ പറഞ്ഞു.

എന്നാല്‍, കൊടുക്കാതെ സൂക്ഷിച്ചുവെച്ചു. താന്‍ നടപ്പാക്കുന്ന പദ്ധതിക്ക് പണം ശേഖരിക്കാന്‍ ഈ കുപ്പികള്‍ വില്‍ക്കാമെന്ന് തീരുമാനിച്ച് കുപ്പികള്‍ നിരത്തിവെച്ചിരിക്കുകയാണിപ്പോള്‍. അഞ്ഞൂറോളം കുപ്പികളുണ്ട്. ആവശ്യക്കാര്‍ക്ക് കുപ്പികളെടുത്ത് ഇഷ്ടമുള്ള തുക ബോക്‌സില്‍ നിക്ഷേപിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soda Bottlenanmakalkkenth sugantham
News Summary - Soda Bottle Sale to Make Money nanmakalkkenth sugantham project
Next Story