Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightഇടതുകര കനാല്‍...

ഇടതുകര കനാല്‍ പുറമ്പോക്ക് സ്വകാര്യവ്യക്തി കൈയേറി

text_fields
bookmark_border
ഇടതുകര കനാല്‍ പുറമ്പോക്ക് സ്വകാര്യവ്യക്തി കൈയേറി
cancel
camera_alt

ഇ​ട​തു​ക​ര ക​നാ​ല്‍ പു​റ​മ്പോ​ക്ക് സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ച നി​ല​യി​ൽ

കാ​ല​ടി: മ​റ്റൂ​ര്‍ തി​രു​വെ​ള്ള​മാ​ന്‍തു​ള്ളി ക്ഷേ​ത്രം റോ​ഡി​ല്‍ ഇ​ട​തു​ക​ര ക​നാ​ല്‍ പു​റ​മ്പോ​ക്ക് സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി കോ​ണ്‍ക്രീ​റ്റ് തൂ​ണു​ക​ള്‍ സ്ഥാ​പി​ച്ചു. പു​റ​മ്പോ​ക്കി​ൽ വ​ര്‍ഷ​ങ്ങ​ളാ​യി ഒ​രു കു​ടും​ബം വീ​ടു​വെ​ച്ച് താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പ്​ ഈ ​കു​ടും​ബം വീ​ട് ഒ​ഴി​ഞ്ഞു. തു​ട​ര്‍ന്നാ​ണ് സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റ്റം ന​ട​ത്തി​യ​ത്. കു​ടി​യി​രി​പ്പി​ല്‍ ജോ​സാ​ണ് ഈ ​ഭാ​ഗ​ത്ത് ക​മ്പി​വേ​ലി ഇ​ടാ​ന്‍ ശ്ര​മി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം സി​ജോ ചൊ​വ്വ​രാ​ന്‍ സ്ഥ​ല​ത്തെ​ത്തി ഉ​ട​മ​യോ​ട് പ​ണി ത​ൽ​ക്കാ​ലം നി​ര്‍ത്തി​വെ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​തു​ക​ര ക​നാ​ല്‍ ഇ​റി​ഗേ​ഷ​ന്‍ അ​സി. എ​ൻ​ജി​നീ​യ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് എ​ത്തി. കോ​ണ്‍ക്രീ​റ്റ് തൂ​ണു​ക​ള്‍ മാ​റ്റാ​ന്‍ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. താ​ലൂ​ക്ക് സ​ര്‍വേ​യ​ര്‍ അ​തി​രു​ക​ള്‍ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യ​ശേ​ഷം ക​നാ​ല്‍ അ​ധി​കൃ​ത​രു​ടെ എ​ന്‍.​ഒ.​സി ല​ഭി​ച്ച​തി​നു ശേ​ഷ​മേ നി​ര്‍മാ​ണം ആ​രം​ഭി​ക്കാ​ന്‍ പ​റ്റു​ക​യു​ള്ളൂ​വെ​ന്ന്​ സ്വ​കാ​ര്യ വ്യ​ക്തി​യോ​ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanalEranamkulam NewsPrivate Person
News Summary - private person enroached the canal
Next Story