Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightശ്രീശങ്കര കോളജിലെ...

ശ്രീശങ്കര കോളജിലെ സംഘര്‍ഷം: ഒരാള്‍ അറസ്​റ്റിൽ

text_fields
bookmark_border
sarath gopi
cancel

കാ​ല​ടി: ശ്രീ​ശ​ങ്ക​ര കോ​ള​ജി​ല്‍ ഹോ​ളി ആ​ഘോ​ഷ​ത്തിെൻറ ഭാ​ഗ​മാ​യി ന​ട​ന്ന ഡി.​ജെ പ്രോ​ഗ്രാ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ര്‍ക്ക് ക​ത്തി​ക്കു​ത്തേ​റ്റ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കാ​ല​ടി പൊ​ലീ​സിെൻറ പി​ടി​യി​ലാ​യി. പി​രാ​രൂ​ര്‍ മ​ന​യ്ക്ക​പ്പ​ടി ഭാ​ഗ​ത്ത് പു​ത്ത​ന്‍കു​ടി വീ​ട്ടി​ല്‍ ശ​ര​ത്ത് ഗോ​പി​യെ​യാ​ണ്​ (22) ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കിെൻറ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കോ​ള​ജി​ല്‍ മാ​ഗ​സി​ന്‍ പ്ര​കാ​ശ​ന ച​ട​ങ്ങി​നി​ടെ പൂ​ര്‍വ വി​ദ്യാ​ർ​ഥി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍ഷ​മാ​ണ് തു​ട​ര്‍ന്ന് ന​ട​ന്ന ഡി.​ജെ പ്രോ​ഗ്രാ​മി​നി​ട​യി​ല്‍ ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. അ​റ​സ്​​റ്റി​ലാ​യ ശ​ര​ത്ത് ഗോ​പി കാ​ല​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്​​റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​യാ​ളും നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പൂ​ര്‍വ വി​ദ്യാ​ർ​ഥി​ക​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്. കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ അ​റ​സ്​​റ്റി​ലാ​കു​മെ​ന്ന് കാ​ല​ടി സി.​ഐ ബി. ​സ​ന്തോ​ഷ് അ​റി​യി​ച്ചു. പെ​രു​മ്പാ​വൂ​ര്‍ ഡി.​വൈ.​എ​സ്.​പി എ​ന്‍.​ആ​ര്‍. ജ​യ​രാ​ജ്, പ്ര​ശാ​ന്ത്.​പി. നാ​യ​ര്‍, ജോ​ണി, ദേ​വ​സി അ​നി​ല്‍ കു​മാ​ര്‍, പ്രി​ന്‍സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestSreesankara College clash
News Summary - One arrested in Sreesankara College clash
Next Story