Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightമാല കവര്‍ന്ന ഒഡിഷ...

മാല കവര്‍ന്ന ഒഡിഷ സ്വദേശി ഉൾപ്പെടെ രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
മാല കവര്‍ന്ന ഒഡിഷ സ്വദേശി ഉൾപ്പെടെ രണ്ടുപേര്‍ പിടിയില്‍
cancel

കാ​ല​ടി: ബൈ​ക്കി​ലെ​ത്തി പ്രാ​യ​മാ​യ സ്ത്രീ​യു​ടെ മൂ​ന്നു പ​വ​െൻറ മാ​ല ക​വ​ർ​ന്ന കേ​സി​ല്‍ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. ഒ​ഡി​ഷ ക​ണ്ഠ​മാ​ല്‍ ജി​ല്ല​യി​ലെ ഗീ​വ് ഡെ​ഗി​രി സ്വ​ദേ​ശി സ​ഞ്ജ​യ് മാ​ലി​ക് (42), കാ​ല​ടി മ​റ്റൂ​ര്‍ വ​ട്ട​പ്പ​റ​മ്പ് വാ​ഴേ​ലി​പ്പ​റ​മ്പ് വീ​ട്ടി​ല്‍ കി​ഷോ​ര്‍ (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച കാ​ല​ടി മ​റ്റൂ​ര്‍ ഭാ​ഗ​ത്തെ സെൻറ് ആ​ൻ​റ​ണീ​സ് പ​ള്ളി​യു​ടെ പി​ന്നി​ലെ റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ മാ​ല​യാ​ണ് ഇ​വ​ര്‍ പൊ​ട്ടി​ച്ച​ത്. കി​ഷോ​ര്‍ ഓ​ടി​ച്ച ബൈ​ക്കി​െൻറ പി​റ​കി​ലി​രു​ന്ന സ​ഞ്ജ​യ് മാ​ലി​ക്കാ​ണ് ഇ​ത് ചെ​യ്​​ത​ത്. പി​ന്നീ​ട് കി​ഷോ​ര്‍ ഈ ​മാ​ല പെ​രു​മ്പാ​വൂ​രി​ലു​ള്ള ജ്വ​ല്ല​റി​യി​ല്‍ വി​റ്റു.

സ​ഞ്ജ​യ് മാ​ലി​ക് കു​റു​പ്പം​പ​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യാ​ണ്. ചാ​ല​ക്കു​ടി, പെ​രു​മ്പാ​വൂ​ര്‍, കു​ന്ന​ത്തു​നാ​ട് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണം, അ​ടി​പി​ടി തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് കി​ഷോ​ര്‍.

പെ​രു​മ്പാ​വൂ​ര്‍ ഡി​വൈ.​എ​സ്.​പി ഇ.​പി. റെ​ജി, കാ​ല​ടി ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി. ​സ​ന്തോ​ഷ്, എ​സ്‌.​ഐ​മാ​രാ​യ സ്​​റ്റെ​പ്‌​റ്റോ ജോ​ണ്‍, ടി.​എ. ഡേ​വി​സ്, ജോ​യി, രാ​ജേ​ന്ദ്ര​ന്‍, എ.​എ​സ്‌.​ഐ​മാ​രാ​യ സ​ത്താ​ര്‍, ജോ​യി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestNecklace theft
News Summary - necklace theft; Two arrested including Odisha native
Next Story