പ്രളയത്തിന്റെ ഭീതിദമായ ഓർമകളിൽ കാലടി
text_fieldsപ്രളയത്തിൽ വെള്ളത്തിൽ മുങ്ങിയ കാലടി
പട്ടണവും ബസ് സ്റ്റാൻഡും (ഫയൽ ചിത്രം)
കാലടി: പെരിയാറിനോട് ചേർന്നുകിടക്കുന്ന കാലടി പട്ടണത്തെ പ്രളയം തകർത്തെറിഞ്ഞിട്ട് അഞ്ചുവർഷം പൂർത്തിയാകുന്നു. 2018 ആഗസ്റ്റ് 15ന് ഉച്ച മുതലാണ് പട്ടണം വെള്ളത്തിൽ മുങ്ങി വിറച്ചുനിന്നത്. നാല് മുതൽ ആറടി വരെ വെള്ളം ഉയർന്നതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. എം.സി റോഡിലും ഗതാഗതം തടസ്സപ്പെട്ടു.
500ൽപരം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളംകയറി മുഴുവൻ സാമഗ്രികളും നശിച്ചു. സമീപ പഞ്ചായത്തുകളായ മലയാറ്റൂർ, കാഞ്ഞൂർ, ശ്രീമൂലനഗരം പഞ്ചായത്തുകളിലും വെള്ളംകയറി നാശനഷ്ടങ്ങൾ ഉണ്ടായി. മിക്ക പ്രദേശങ്ങളും പൂർണമായും വെള്ളത്തിൽ മുങ്ങി. സിയാൽ എയർപോർട്ട് വെള്ളം കയറിയതിനെ തുടർന്ന് പൂർണമായും അടച്ചിട്ടു. ഏക്കറുകണക്കിന് കൃഷിയും നശിച്ചു. മിക്ക അരിമില്ലുകളിലും വെള്ളംകയറി ലക്ഷക്കണക്കിന് രൂപയുടെ അരിയും നെല്ലും നശിച്ചു.