Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_rightതുടർച്ചയായ അവധി...

തുടർച്ചയായ അവധി ദിവസങ്ങൾ; ഏക്കറുകണക്കിന്​ നിലം നികത്താൻ മണ്ണുമാഫിയ

text_fields
bookmark_border
തുടർച്ചയായ അവധി ദിവസങ്ങൾ; ഏക്കറുകണക്കിന്​ നിലം നികത്താൻ മണ്ണുമാഫിയ
cancel
camera_alt

കൊ​റ്റ​മം ക​ളമ്പാ​ട്ട്പു​ര​ത്ത് നി​ലം നി​ക​ത്തു​ന്നു

കാ​ല​ടി: ഈ​സ്റ്റ​ര്‍ അ​വ​ധി ദി​വ​സ​ങ്ങ​ള്‍ മു​ന്നി​ല്‍ക്ക​ണ്ട് കൊ​റ്റ​മം ക​ളാ​മ്പാ​ട്ട് പു​ര​ത്ത് എ​ക്ക​ര്‍ക​ണ​ക്കി​ന് നി​ലം നി​ക​ത്താ​നു​ള്ള നീ​ക്കം മ​ണ്ണ് മാ​ഫി​യ ന​ട​ത്തു​ന്നു. കോ​ട​നാ​ട്-​കാ​ല​ടി പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ അ​തി​ര്‍ത്തി​യി​ലൂ​ടെ​യാ​ണ് രാ​ത്രി മ​ണ്ണു​ക​യ​റ്റി​യ ടി​പ്പ​ര്‍-​ടോ​റ​സ് വാ​ഹ​ന​ങ്ങ​ള്‍ ചീ​റി​പ്പാ​യു​ന്ന​ത്.

ഈ ​ഭാ​ഗ​ത്ത് ജ​ല​സേ​ച​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് തോ​ടു മൂ​ടി​യ നി​ല​യി​ലാ​ണ്. പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സാ​യ മു​ക്ക​ടാ​യി തോ​ട് മൂ​ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. റോ​ഡ് അ​രി​കി​ല്‍നി​ന്ന് മു​ക്കാ​ല്‍ കി​ലോ മീ​റ്റ​റോ​ളം മ​ണ്ണ​ടി​ച്ച് നി​ക​ത്തി. ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ കാ​വ​ല്‍ ഉ​ള​ള​തി​നാ​ല്‍ പ​രി​സ​ര​വാ​സി​ക​ള്‍ ഭീ​തി മൂ​ലം പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. മ​ണ്ണ് ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ​യാ​ണ് ഈ ​ഭാ​ഗ​ത്ത് മ​ണ്ണ് ഇ​റ​ക്കാ​ന്‍ എ​ത്തു​ന്ന​ത്. നി​ലം നി​ക​ത്ത​ല്‍ ത​ട​ഞ്ഞ് ഇ​ട്ട മ​ണ്ണ് വാ​രി​മാ​റ്റാ​നു​ള്ള ഉ​ത്ത​ര​വ് ക​ല​ക്ട​ര്‍ ന​ൽ​ക​ണ​മെ​ന്ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land mafiaEranamkulam News
News Summary - Land mafia to fill acres of land
Next Story