ഉമി ചാരത്തില്‍നിന്ന് ഇഷ്ടിക: ആദിശങ്കര എൻജി. കോളജില്‍ ഗവേഷണം ആരംഭിച്ചു
text_fieldsനൂതന ഗവേഷണ പദ്ധതിക്കായി മന്ത്രി പി. രാജീവ് കേരള ടെക്നിക്കല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീക്ക് ചെക്ക് കൈമാറുന്നു
കാലടി: അരി നിര്‍മാണ വ്യവസായത്തിലെ മാലിന്യമായ ഉമി ചാരത്തില്‍നിന്ന് ഇനി ഇഷ്ടികയും സിലിക്കയും നിർമിച്ചേക്കാം. സര്‍വകലാശാലകളും വ്യവസായ സ്ഥാപനങ്ങളും സഹകരിച്ചു നടത്തുന്ന ഗവേഷണ പ്രവര്‍ത്തനത്തിെൻറ ഭാഗമായി കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്‌നോളജിയില്‍ നൂതന ഗവേഷണ പദ്ധതി ആരംഭിച്ചു. കാലടി റൈസ് മില്ലേഴ്സ് കണ്‍സോര്‍ഷ്യം നല്‍കുന്ന ധനസഹായം ഉപയോഗിച്ചാണ് ഗവേഷണം നടത്തുന്നത്. ഇതിെൻറ ആദ്യഘട്ട തുക കോളജിന് നല്‍കി. മന്ത്രി പി. രാജിവ് കേരള ടെക്നിക്കല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീക്ക് ചെക്ക് കൈമാറി. കണ്‍സോര്‍ഷ്യം എം.ഡി എന്‍.പി. ആന്‍റണി, വ്യവസായ വകുപ്പ് ഡയറക്ടര്‍ ഹരികിഷോര്‍, പ്രിന്‍സിപ്പൽ ഡോ. വി. സുരേഷ് കുമാര്‍, സിവില്‍ വിഭാഗം മേധാവി പ്രഫസര്‍ പി.സി. അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഗവേഷണ പദ്ധതി ഫലം കാണുന്നതോടെ അരി മില്‍ വ്യവസായത്തിലെ മാലിന്യമായി കുമിഞ്ഞുകൂടുന്ന ഉമി സംസ്‌കരിക്കുന്നതിന് സംവിധാനമാകും.