60ന്റെ നിറവിൽ കാലടി ശ്രീശങ്കര പാലം
text_fieldsകാലടി ശ്രീശങ്കര പാലം
കാലടി: സമാന്തരപാലം നിർമാണം പുരോഗമിക്കുന്നതിനിടെ, കാലടി ശ്രീശങ്കര പാലം 60ലേക്ക് കടക്കുന്നു. 1963 മേയ് 16ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.പി. ഉമ്മർകോയയാണ് പാലം തുറന്ന് കൊടുത്തത്. 13 സ്പാനിലായി 1350 അടി നീളത്തിൽ നിർമിച്ച പാലത്തിന് 22 അടിയാണ് വീതി. ഇരുവശത്തുമായി അഞ്ചടിയിൽ നടപ്പാതയുമുണ്ട്. 20 ലക്ഷം രൂപയായിരുന്നു നിർമാണച്ചെലവ്.
മൂന്ന് വർഷംകൊണ്ട് പൂർത്തിയാക്കി. റോക്കർ ആൻഡ് റോളർ ബെയറിങ് സിസ്റ്റത്തിലായിരുന്നു നിർമാണം. എം.സി റോഡിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ പാലമാണിത്. കാലപ്പഴക്കം മൂലം തകരാറിലായ പാലത്തിൽനിന്ന് രൂപം കൊള്ളുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ സമാന്തരപാലത്തിന്റെ നിർമാണം നടന്നുവരുന്നുണ്ട്. അന്നത്തെ എൻജിനീയർമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി പാലത്തിന്റെ ഇരുവശത്തും സ്ഥലം ഒഴിച്ചിട്ടിരുന്നു. ഇത് സമാന്തര പാലം നിർമിക്കാനും അപ്രോച് റോഡിനും സഹായകരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

