ഇൻഫോപാർക്ക് പൊലീസിന്റെ ഇടപെടൽ: സുരക്ഷാ കണ്ണാടിക്ക് പുതുജീവൻ
text_fieldsഅപകട വളവിലെ സുരക്ഷാ കണ്ണാടി ശുചീകരണ ശേഷം
കാക്കനാട്: ഐ.ടി മേഖലയിലെ ഏറ്റവും തിരക്കേറിയ കാക്കനാട് ഇൻഫോപാർക്ക് റോഡ് അപകട വളവിലെ സ്റ്റീൽ സ്ക്രീൻ സുരക്ഷ കണ്ണാടിയിലെ കാഴ്ച തുറന്നു.
വാഹനങ്ങൾ കാണാൻ കഴിയാത്തവിധം വിവിധ പരസ്യങ്ങളുടെ സ്റ്റിക്കറും കളർ പോസ്റ്ററുകളും പതിച്ച നിലയിലാണെന്ന ‘മാധ്യമം’ വാർത്ത ശ്രദ്ധയിൽപെട്ട ഇൻഫോ പാർക്ക് പൊലീസിന്റെ ഇടപെടലാണ് സുരക്ഷ കണ്ണാടിക്ക് പുതുജീവൻ വെപ്പിച്ചത്. പൊലീസ് ഇൻസ്പെക്ടർ സജീവ് കുമാറിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പോസ്റ്ററുകൾ ഒട്ടിച്ചിരുന്ന സ്ഥാപന ഉടമകളെയടക്കം വിളിച്ചു വരുത്തി ഇവ നീക്കം ചെയ്ത് ശുചീകരിക്കുകയായിരുന്നു.
നിരവധി ഐ.ടി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടം രാപകൽ തിരക്കേറെയാണ്. കുന്നത്തുനാട് പള്ളിക്കര കരിമുകൾ ഭാഗത്തേക്ക് ഇടച്ചിറ വഴി യാത്ര എളുപ്പമാക്കാൻ മഞ്ചേരിക്കുഴി പാലം തുറന്നതിനാൽ ദിനംപ്രതി ഇൻഫോ പാർക്ക് റോഡിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

