കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം; കെട്ടിക്കിടക്കുന്ന മാലിന്യം നീക്കും
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്ന ചാക്കുകണക്കിന് മാലിന്യം ചൊവ്വാഴ്ച നീക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ രാധാമണിപിള്ള പറഞ്ഞു.ഇതുസംബന്ധിച്ച് തിങ്കളാഴ്ച ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ട നഗരസഭ ചെയർപേഴ്സൻ നഗരസഭ ഹെൽത്ത് സൂപ്പർവൈസറോട് മാലിന്യം നീക്കാൻ നിർദേശിക്കുകയായിരുന്നു.
ആഴ്ചകളിൽ ഹരിത കർമസേന കൊണ്ടുപോയിരുന്ന മാലിന്യങ്ങളാണ് ഒന്നര മാസത്തോളമായി കെട്ടിക്കിടക്കുന്നത്. പഴയ കെട്ടിടത്തിൽ ആംബുലൻസ് ജീവനക്കാർ ഉപയോഗിക്കുന്ന ഭാഗത്താണ് കറുത്ത കവറിൽ പൊതിഞ്ഞ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ആശുപത്രി മാലിന്യം ആഴ്ച തോറും നീക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് ഉൾപ്പെടെ നീക്കാത്തതിൽ ആക്ഷേപം ഉയർന്നിരുന്നു.
എലികളും മറ്റും കയറി ഈ കവറുകൾ കടിച്ചുകീറിയ നിലയിലുമാണ്. ദിനവും ആരോഗ്യപരിപാലനത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരണം നടത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തിലാണ് മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നത്.അതേസമയം, കുടുംബാരോഗ്യ കേന്ദ്രത്തിലെ മാലിന്യം ഹരിതകർമ സേനയെ ഉപയോഗിച്ച് നീക്കണമെന്ന നിർദേശത്തിന് ഹരിതകർമ സേനക്ക് ഫീസ് നൽകണമെന്നാണ് ആരോഗ്യവിഭാഗത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ വിചിത്രമായ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

