അധികൃതരുടെ ശ്രദ്ധക്ക്: റോഡ് കാണാനില്ല...!
text_fieldsഎരുപ്പംപാറ - ചൂരക്കോട് റോഡ്
കിഴക്കമ്പലം: പഞ്ചായത്തിലെ എരുപ്പം പാറ- ചൂരക്കോട് റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലായിട്ട് അഞ്ച് വർഷത്തിലധികമായി. കാൽനടക്കാർക്കോ ഇരുചക്ര വാഹനങ്ങൾക്കോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് പലയിടത്തും വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
റോഡിൽ വ്യാപകമായി മെറ്റലും പൊടിയും നിറഞ്ഞിരിക്കുകയാണ്. മഴയായാൽ ചളിയും വെയിലായാൽ പൊടി ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കിഴക്കമ്പലം ഭാഗത്ത് നിന്നുള്ളവർക്ക് വെങ്ങോല, പെരുമ്പാവൂർ ഭാഗത്തേക്കുള്ള എളുപ്പ വഴിയായിരുന്നു ഇത്. ഈ ഭാഗത്തുള്ളവർ ചേലക്കുളത്തേക്ക് പോകുന്നതിനും ഈ വഴി ഉപയോഗിച്ചിരുന്നു. ഈ റോഡിന്റെ 800 മീറ്ററോളം നേരത്തെ ടാർ ചെയ്തിരുന്നെങ്കിലും ബാക്കിഭാഗം നന്നാക്കുന്നതിന് ഒരു നടപടിയും ഇല്ല. പഞ്ചായത്തും ജില്ല പഞ്ചായത്തും എം.എൽ.എയും ഉൾപ്പെടെ ജനപ്രതിനിധികൾ പരസ്പരം ആരോപണം ഉന്നയിക്കുന്നതല്ലാതെ റോഡ് നിർമാണത്തിന് ഒരു നടപടിയുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വരും ദിവസങ്ങളിലും റോഡ് നന്നാക്കാൻ നടപടിയിെല്ലങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

