Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയിൽ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; ഗതാഗതക്കുരുക്ക്

text_fields
bookmark_border
പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
Intoxicated youths
cancel
camera_alt

അ​ത്താ​ണി ഷാ​പ്പും​പ​ടി​ക്ക് സ​മീ​പം റോ​ഡി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ന്നു 

കാക്കനാട്: മദ്യപിച്ച് വാഹനമോടിച്ച കാർ യാത്രക്കാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാക്കനാട് പള്ളിക്കര റോഡിൽ അത്താണി ഷാപ്പുംപടിക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കാക്കനാടുനിന്ന് പള്ളിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിൽ ഇടിച്ചു എന്ന് ആരോപിച്ചായിരുന്നു തുടക്കം. അത്താണിക്ക് സമീപം കാർ ബസിന് പിറകെ നിർത്തിയിട്ട് പുറത്തിറങ്ങി ഡ്രൈവറെയും കണ്ടക്ടറെയും ഉൾപ്പെടെ മർദിക്കുകയായിരുന്നു. ഇതോടെ പൊതുവേ തിരക്കേറിയ റോഡിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

മർദനവും ഭീകരാന്തരീക്ഷവും തുടർന്നതോടെ പ്രദേശവാസികൾ സമീപത്ത് പട്രോളിങ്ങിലായിരുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് ഗതാഗതക്കുരുക്ക് അഴിക്കാൻ കഴിഞ്ഞത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Intoxicated youths created an atmosphere of terror on the road
Next Story