ഇന്ന് ലോക വയോജന ദിനം; 105ലും അന്തോക്കുട്ടി ആരോഗ്യവാൻ
text_fieldsഅന്തോക്കുട്ടി
പള്ളുരുത്തി: വാർധക്യത്തിെൻറ അവശതയൊന്നും 105കാരനായ പെരുമ്പടപ്പ് മാളിയേക്കൽ അന്തോക്കുട്ടി എന്ന ജോസഫ് ആൻറണിക്കില്ല. ഹവിൽദാറായിരുന്ന അന്തോക്കുട്ടി ഇന്നും വീട്ടിൽ പട്ടാളച്ചിട്ടയിലാണ് കാര്യങ്ങൾ. ദിവസവും പ്രഭാത സവാരിക്കിറങ്ങും. അടുത്തിടെ പനി ബാധിച്ചതോടെ ഡോക്ടറുടെ നിർദേശം മാനിച്ച് നടക്കാറില്ല. എങ്കിലും പൂർണ ആരോഗ്യവാൻ.
1915 ജൂൺ അഞ്ചിനാണ് മാളിയേക്കൽ ജോസഫിെൻറയും ത്രേസ്യയുടെയും മകനായി അന്തോക്കുട്ടി ജനിച്ചത്. 18ാം വയസ്സിൽ ബ്രിട്ടീഷ് റോയൽ ആർമിയിൽ ചേർന്നു. ഇന്ത്യ -ചൈന യുദ്ധത്തിലും 1947-48ൽ കശ്മീരിനുവേണ്ടിയുള്ള ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. മലയ, സിങ്കപ്പൂർ, ബംഗ്ലാദേശ്, മ്യാൻമർ, ലബനാൻ രാജ്യങ്ങളിലും സേവനം അനുഷ്ഠിച്ചു. 1962 ആഗസ്റ്റ് 23ന് ഹൈദരാബാദ് റെജിമെൻറിൽനിന്ന് ഹവിൽദാറായി വിരമിച്ചു. തുടർന്ന്, 84 വയസ്സുവരെ കാതറിയ ഏജൻസി എന്ന ക്ലിയറിങ് ഫോർവേഡിങ് സ്ഥാപനത്തിൽ ജോലി ചെയ്തു.
90 വയസ്സുവരെ മാളിയേക്കൽ കുടുംബ അസോസിയേഷനെയും നയിച്ചു. അന്തോക്കുട്ടിയുടെ ഷഷ്ടിപൂർത്തി ദിനത്തിലാണ് ജീവിതപങ്കാളി റോസി വിടപറഞ്ഞത്. ഗ്രീറ്റ, സെലിൻ ഉമ്മച്ചൻ, ബീന ജോണി, റാൻസം രമേശ്, വില്യംസ്, ഗ്ലാഡ്വിൻ എന്നിവരാണ് മക്കൾ. മൂത്തമകൾ സെലിെൻറ കൂടെ കുമ്പളങ്ങിയിലാണ് താമസം. മറ്റാരെയും ആശ്രയിക്കാതെ തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് അന്തോക്കുട്ടിയുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

