Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക​ത്തി​ക്ക​രി​ഞ്ഞ...

ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം: അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല

text_fields
bookmark_border
ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം: അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല
cancel

കി​ഴ​ക്ക​മ്പ​ലം: പ​ട്ടി​മ​റ്റ​ത്ത് പ്ലൈ​വു​ഡ് ക​മ്പ​നി​യു​ടെ പു​ക​ക്കു​ഴ​ലി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പൊ​ലീ​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. മേ​യ് 23നാ​ണ് ജെ.​ജെ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍, മൃ​ത​ദേ​ഹം ആ​രു​ടെ​തെ​ന്നോ, എ​ങ്ങ​നെ പു​ക​ക്കു​ഴ​ലി​ല്‍ കാ​ണ​പ്പെ​ട്ടു എ​ന്നീ കാ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ലോ​ക്ഡൗ​ണി​ല്‍ ക​മ്പ​നി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ ആ​രെ​യും ത​ന്നെ കാ​ണാ​താ​യി​ട്ടി​ല്ലെ​ന്ന് ക​മ്പ​നി ഉ​ട​മ​യും പ​റ​യു​ന്നു. സ​മീ​പ​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വ്യ​ക്ത​മാ​യ സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ല്ല. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നു​ശേ​ഷ​മാ​ണ് പു​രു​ഷ​േ​ൻ​റ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​രെ​യെ​ങ്കി​ലും കാ​ണാ​താ​യ​താ​യി പ​രാ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സും പ​റ​യു​ന്നു.

പെ​രു​മ്പാ​വൂ​ര്‍ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ​രാ​തി​ക്കാ​ര്‍ ആ​രു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സ്​ എ​ഴു​തി​ത്ത​ള്ളാ​നാ​ണ് സാ​ധ്യ​ത. നാ​ളു​ക​ള്‍ക്ക് മു​മ്പ് ത​ടി​യി​ട്ട​പ​റ​മ്പ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഊ​ര​ക്കാ​ട് ജി.​കെ ഗ്രാ​നൈ​റ്റ്സ് സ​മീ​പം അ​ജ്ഞാ​ത​ന്‍ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ലും പൊ​ലീ​സ് ഇൗ ​ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadbody foundburned body found
Next Story