Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഞ്ചുവർഷം,...

അഞ്ചുവർഷം, നോർക്കയിലൂടെ ജോലി നേടിയവർ 1589 പേർ മാത്രം

text_fields
bookmark_border
അഞ്ചുവർഷം, നോർക്കയിലൂടെ ജോലി നേടിയവർ 1589 പേർ മാത്രം
cancel

കൊ​ച്ചി: അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ നോ​ർ​ക്ക റൂ​ട്ട്​​സ്​ വ​ഴി വി​ദേ​ശ​ത്ത്​ ജോ​ലി​ല​ഭി​ച്ച​ത്​ 1589 പേ​ർ​ക്ക്​ മാ​ത്രം. 1067 ന​ഴ്​​സു​മാ​ർ, ഏ​ഴ്​ ഡോ​ക്​​ട​ർ​മാ​ർ, 24 ടെ​ക്​​നീ​ഷ്യ​ൻ​സ്, 491 വീ​ട്ടു​ജോ​ലി​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​ണ്​ ജോ​ലി​ല​ഭി​ച്ച​ത്.

അ​പേ​ക്ഷി​ക്കു​ന്ന​വ​രി​ൽ 10 ശ​ത​മാ​നം പേ​ർ​ക്ക്​ പോ​ലും ജോ​ലി​ന​ൽ​കാ​ൻ നോ​ർ​ക്ക​ക്ക്​ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ കൊ​ച്ചി സ്വ​ദേ​ശി കെ. ​ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി​ക്ക്​ ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി. പ്ര​വാ​സി വ്യ​വ​സാ​യി​ക​ളെ കേ​ര​ള​ത്തി​േ​ല​ക്ക്​ ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മാ​ക്കി ക​രാ​ർ ഏ​ൽ​പി​ച്ച ക​ൺ​സ​ൾ​ട്ട​ൻ​സി​ക്ക്​ ക​ഴി​ഞ്ഞ​വ​ർ​ഷം ചെ​ല​വി​ട്ട​ത്​ 1.28 കോ​ടി​യാ​ണെ​ന്നും രേ​ഖ​യി​ലു​ണ്ട്.

2016 മേ​യ്​ മു​ത​ൽ 2019 ആ​ഗ​സ്​​റ്റ്​​ വ​രെ നോ​ർ​ക്ക​യു​ടെ ജോ​ബ്​ പോ​ർ​ട്ട​ലി​ൽ (www.jobsnorka.gov.in) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 55,534 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ്.

2010 മു​ത​ൽ 1,17,237 പേ​രും ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. വി​ദേ​ശ​ത്തെ തൊ​ഴി​ൽ​ദാ​യ​ക​രെ​യും കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള തൊ​ഴി​ൽ അ​ന്വേ​ഷ​ക​രെ​യും കൂ​ട്ടി​യി​ണ​ക്കാ​ൻ ല​ക്ഷ്യ​മാ​ക്കി ആ​രം​ഭി​ച്ച​താ​ണ്​ നോ​ർ​ക്ക റൂ​ട്ട്​​സി​െൻറ തൊ​ഴി​ൽ വി​ഭാ​ഗം.

ലോ​ക കേ​ര​ള​സ​ഭ​യു​ടെ വെ​ബ്​​സൈ​റ്റ്​ വി​ക​സി​പ്പി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യ നോ​ർ​ക്ക സ്വ​ന്തം ജോ​ബ്​ പോ​ർ​ട്ട​ൽ ന​വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ അ​ടു​ത്ത​നാ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

പ്ര​വാ​സി വ്യ​വ​സാ​യി​ക​ളെ ആ​ക​ർ​ഷി​ക്കു​ക, പ്രോ​ജ​ക്​​ട്​ റി​പ്പോ​ർ​ട്ടു​ക​ൾ ത​യാ​റാ​ക്കു​ക, പ്ര​ചാ​ര​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മാ​ക്കി ആ​രം​ഭി​ച്ച​താ​ണ്​ നോ​ർ​ക്ക ബി​സി​ന​സ്​ ഫെ​സി​ലി​റ്റേ​ഷ​ൻ സെൻറ​ർ (എ​ൻ.​ബി.​എ​ഫ്.​സി). ഇ​തി​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ മും​ബൈ ആ​സ്ഥാ​ന​മാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ എ​ന്ന ക​ൺ​സ​ൾ​ട്ട​ൻ​സി​ക്കാ​ണ്​ 1,28,48,904 രൂ​പ ന​ൽ​കി​യ​ത്​.

2019 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഡി​സം​ബ​ർ 31വ​രെ ന​ൽ​കി​യ തു​ക​യാ​ണി​ത്. ഇ​തു​കൂ​ടാ​തെ എ​ൻ.​ബി.​എ​ഫ്.​സി​ക്ക്​ മാ​ത്രം 2018-19 വ​ർ​ഷ​ത്തി​ൽ 11,79,771രൂ​പ, 2019-20ൽ 98,75,634 ​രൂ​പ, 2020-21ൽ ​ഇ​തു​വ​രെ 49,64,874 രൂ​പ എ​ന്നി​ങ്ങ​നെ​യും ചെ​ല​വാ​ക്കി.

കെ.​എ​സ്.​ഐ.​ഡി.​സി, കി​ൻ​ഫ്ര, ജി​ല്ല വ്യ​വ​സാ​യ വ​കു​പ്പു​ക​ൾ തു​ട​ങ്ങി​യ​വ നി​ല​വി​ലു​ള്ള​പ്പോ​ൾ സ്വ​കാ​ര്യ ക​ൺ​സ​ൾ​ട്ട​ൻ​സി​ക്ക്​ ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ 1.28 കോ​ടി ചെ​ല​വ​ഴി​ക്കു​ന്ന​ത്​ എ​ന്തി​നെ​ന്ന്​ ചോ​ദ്യ​മു​യ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
News Summary - In five years, only 1,589 people have found work through NORKA
Next Story